ബിഎസ്എന്‍എല്‍ സാധാരണക്കാരെ കൈയ്യിലെടുക്കാന്‍ ബജറ്റ് ഫ്രണ്ട്ലി റീച്ചാര്‍ജുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്. ജിയോ നിരക്ക് വര്‍ധിപ്പിച്ചതോടെയുള്ള പ്രതിസന്ധികള്‍ മുതലെടുക്കാനുള്ള നീക്കമാണിത്.
Read Also: മില്‍മയില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം: വിവിധ ജില്ലകളില്‍ ഒഴിവുകള്‍
5ജി ഇന്റര്‍നെറ്റ് അടക്കം ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണക്കാരെ ഇവ ആകര്‍ഷിക്കുന്നുണ്ടെന്ന് വ്യക്തമാണ്.
കുറഞ്ഞ ചെലവില്‍ ഡാറ്റയും കോളുകളുമെല്ലാം ഇവയില്‍ ലഭിക്കുന്നുണ്ട്. രാജ്യത്താകെ 4ജി സര്‍വീസുകള്‍ വ്യാപിക്കാനുള്ള നീക്കവും ബിഎസ്എന്‍എല്‍ ആരംഭിച്ചിട്ടുണ്ട്. ജിയോയ്ക്ക് മാത്രമല്ല വിയ്ക്കും എയര്‍ടെല്ലിനും വരെ വെല്ലുവിളിയുയര്‍ത്തുന്ന പുതിയ പ്ലാനുകള്‍ ഇപ്പോള്‍ അവര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 107 രൂപ, 153 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകള്‍ ലഭ്യമാവുക.
കുറഞ്ഞ ഡാറ്റ ഉപയോഗിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച പ്ലാനാണ് 107 രൂപയുടേത്. 35 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. ജിയോ അടക്കം 20 മുതല്‍ 28 ദിവസം വരെയാണ് കാലാവധി നല്‍കുന്നത്. ഇതില്‍ അടക്കം യൂസര്‍മാര്‍ക്കുണ്ട്. ഈ പ്ലാനില്‍ പക്ഷേ അണ്‍ലിമിറ്റഡ് കോളുകള്‍ ഇല്ല. പകരം 200 മിനുട്ട് ടോക് ടൈമാണ് ലഭിക്കുക. ഈ പ്ലാനില്‍ 3ജിബി 4ജി ഡാറ്റയും ലഭ്യമാവും.
ബിഎസ്എന്‍എല്ലിന്റെ 153 രൂപയുടെ പ്ലാനും മോശക്കാരനല്ല. ഇത് കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്നവര്‍ക്കുള്ളത്. ഈ പ്ലാനില്‍ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് കോളുകള്‍ ലഭിക്കും. ഏത് നെറ്റ് വര്‍ക്കിലേക്ക് വേണമെങ്കിലും വിളിക്കും. 26 ജിബി 4ജി ഡാറ്റയും ഈ പ്ലാനിലുണ്ട്. ഇത്രയും ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാല്‍ ഇന്റര്‍നെറ്റിന്റെ വേഗത കുറയും.
26 ജിബി ഡാറ്റ തീര്‍ന്നാല്‍ 40 കെബി വേഗതയായി ഇന്റര്‍നെര്റ് വേഗതം കുറയും. ഈ പ്ലാനിന്റെ കാലാവധി 2016 ദിവസമാണ്. ഹാര്‍ഡി ഗെയിംസ്, ചലഞ്ചര്‍ അരീന ഗെയിംസ്, ഗെയിംഓണ്‍, ആസ്ട്രോടെല്‍, ഗെയിമിയം, വോവ് എന്‍ര്‍ടെയിന്‍മെന്റ്, സിങ് മ്യൂസിക് എന്നിവയുടെ സേവനങ്ങളും ഈ പ്ലാനിനൊപ്പം ലഭിക്കും. കുറഞ്ഞ ഡാറ്റ മാത്രം മതിയെങ്കില്‍ 107 രൂപയുടെ റീച്ചാര്‍ജാണ് മികച്ചത്. എന്നാല്‍ കൂടുതല്‍ ഡാറ്റ വേണമെങ്കില്‍ 153 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യാം.
Post Your Comments