
തിരുവനന്തപുരം: രജത ജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ മികച്ച പ്രകടനത്തിലൂടെ മുന്നേറുകയാണെന്ന് ചീഫ് ജനറല്‍ മാനേജര്‍ ബി സുനില്‍ കുമാര്‍. ബിഎസ്എന്‍എല്ലിന്റെ 25-ാം സ്ഥാപക വര്‍ഷത്തോടനുബന്ധിച്ച് കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഓഫീസില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) 1,859.09 കോടി രൂപ മൊത്ത വരുമാനം സൃഷ്ടിച്ച കേരള സര്‍ക്കിള്‍ 90 കോടി രൂപ ലാഭമാണ് നേടിയത്.
Read Also: ഇറാന്‍-ഇസ്രയേല്‍ ആക്രമണം: എണ്ണ വിലയില്‍ വന്‍ കുതിപ്പ്, ഇന്ത്യയിലും പ്രതിഫലനങ്ങള്‍
ഉപഭോക്താക്കള്‍ കൂട്ടത്തോടെ ബി എസ് എന്‍ എല്‍ കണക്ഷനിലേക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യുന്നു എന്നാണ് അധികൃതരുടെ കണക്ക്. ഒരു ബി എസ് എന്‍ എല്‍ മൊബൈല്‍ വരിക്കാരന്‍ വിട്ടു പോകുമ്പോള്‍ പുതുതായി മൂന്ന് പേര്‍ എത്തുന്നതായാണ് എറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2024 ജൂലൈ വരെ 90.63 ദശലക്ഷം മൊബൈല്‍ വരിക്കാരാണ് ബി എസ് എന്‍ എല്‍ തിരഞ്ഞെടുത്തത്. വര്‍ധിക്കുന്ന വരിക്കാര്‍ക്ക് തടസമില്ലാത്ത സേവനം ഉറപ്പാക്കാന്‍ ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ കേരളത്തിലുടനീളം 7000 4ജി ടവറുകള്‍ സ്ഥാപിക്കാന്‍ ബി എസ് എന്‍ എല്‍ ലക്ഷ്യമിടുന്നു, 2500 പുതിയ ടവറുകളിലൂടെ ഇതിനകം കേരളത്തിലുടനീളം 4ജി സേവനം ലഭ്യമാക്കി വരുന്നു. 2025 മാര്‍ച്ചോടെ എല്ലാ ടവറിലും 4ജി സേവനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.
Post Your Comments