Latest NewsNewsTechnology

കുറഞ്ഞ നിരക്കിൽ ദീർഘകാല വാലിഡിറ്റി! ഈ ജനപ്രിയ പ്ലാൻ നിർത്തലാക്കി ജിയോ

336 ദിവസത്തെ വാലിഡിറ്റിയാണ് 1,599 രൂപയുടെ പ്ലാനിന് കീഴിൽ ലഭിച്ചിരുന്നത്

കുറഞ്ഞ നിരക്കിൽ ദീർഘകാല വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന മറ്റൊരു ജനപ്രിയ പ്രീപെയ്ഡ് പ്ലാൻ കൂടി നിർത്തലാക്കി റിലയൻസ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, 1,599 രൂപയുടെ വാർഷിക പ്ലാനാണ് ജിയോ നീക്കം ചെയ്തിരിക്കുന്നത്. ജിയോ ആപ്പിലോ, വെബ്സൈറ്റിലോ ഇപ്പോൾ റീചാർജിനായി ഈ പ്ലാൻ ലഭ്യമല്ല. സാധാരണക്കാരായ വരിക്കാർക്ക് ഏറെ ലാഭത്തിൽ തിരഞ്ഞെടുക്കാവുന്ന പ്ലാൻ കൂടിയായിരുന്നു 1,599 രൂപയുടേത്. ഈ പ്ലാനിനെ കുറിച്ചുള്ള മറ്റു വിവരങ്ങൾ അറിയാം.

336 ദിവസത്തെ വാലിഡിറ്റിയാണ് 1,599 രൂപയുടെ പ്ലാനിന് കീഴിൽ ലഭിച്ചിരുന്നത്. ഇത്രയും കുറഞ്ഞ നിരക്കിൽ ഏതാണ്ട് ഒരു വർഷത്തിനടുത്ത് വാലിഡിറ്റി നൽകുന്ന മറ്റൊരു പ്ലാൻ ജിയോയ്ക്ക് ഇല്ല. ദീർഘകാല വാലിഡിറ്റിക്ക് പുറമേ, അൺലിമിറ്റഡ് കോളിംഗ് സൗകര്യവും വാഗ്ദാനം ചെയ്തിരുന്നു. വാലിഡിറ്റി കാലയളവിൽ 3,600 സൗജന്യ എസ്എംഎസുകളും ലഭ്യമാണ്. 5ജി സ്മാർട്ട്ഫോണുകൾ ഉള്ള ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രദേശത്ത് ജിയോ 5ജി സേവനം ലഭ്യമാണെങ്കിൽ, അൺലിമിറ്റഡ് 5ജി ഡാറ്റ ആസ്വദിക്കാനുള്ള അവസരവും ഈ പ്ലാൻ നൽകിയിരുന്നു.

Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: മധ്യവയസ്കൻ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button