പത്തനംതിട്ട: പുല്ലാട് അയിരക്കാവ് പാടത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയില്‍. കല്ലിങ്കല്‍ സ്വദേശി മോന്‍സിയാണ് പിടിയിലായത്. സുഹൃത്തായ പുല്ലാട് സ്വദേശി പ്രദീപി(39)നെയാണ് മോൻസി കൊലപ്പെടുത്തിയത്.
ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് പാടത്ത് പ്രദീപിന്റെ മൃതദേഹം കണ്ടെത്തിയത്. മോന്‍സിയുടെ ഭാര്യയും പ്രദീപും തമ്മിലുള്ള അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്നു പൊലീസ് പറഞ്ഞു.
read also: വാട്‌സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലി, തൃശൂര്‍ സ്വദേശിക്ക് എതിരെ പരാതിയുമായി യുവതി
മോന്‍സിയും പ്രദീപും സുഹൃത്തുക്കളായിരുന്നു. മോന്‍സിയുടെ ഭാര്യയും പ്രദീപും തമ്മില്‍ അടുപ്പത്തിലായി. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇയാള്‍ പ്രദീപിനെ ഭീഷണിപ്പെടുത്തി. ഏതാനുംദിവസങ്ങളായി മോന്‍സിയെ ഭയന്ന് പ്രദീപ് സുഹൃത്തുക്കളുടെ വീടുകളിലാണ് രാത്രി തങ്ങിയിരുന്നത്. കഴിഞ്ഞദിവസങ്ങളില്‍ പ്രദീപിനെ തിരഞ്ഞ് മോന്‍സി വീട്ടില്‍ വന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു
മോന്‍സിയുടെ ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ കഴിഞ്ഞദിവസം രാത്രിയാണ് പ്രദീപിന് നേരേ ആക്രമണമുണ്ടായത്. ഫോണില്‍ സംസാരിക്കുന്നതിനിടെ ‘എടീ അവന്‍ എന്നെ കുത്തിയടീ’ എന്ന് പ്രദീപ് പറഞ്ഞതായി മോന്‍സിയുടെ ഭാര്യ സുഹൃത്തുക്കളെ അറിച്ചു. തുടര്‍ന്ന് സുഹൃത്തുക്കൾ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രദീപിനെ കണ്ടെത്താൻ കഴിഞ്ഞില്ല.
മോന്‍സി രാത്രി വൈകി വീട്ടില്‍വന്നതായും ദേഹത്ത് ചെളിയുണ്ടായിരുന്നതായും ഭാര്യ സുഹൃത്തുക്കളെ അറിയിച്ചു. പ്രദീപിനെ തീര്‍ത്തിട്ടുണ്ടെന്നും ചവിട്ടി കണ്ടത്തില്‍ താഴ്ത്തിയിട്ടുണ്ടെന്നും മോന്‍സി മകളോട് പറഞ്ഞതായും ഭാര്യ അറിയിച്ചു. തുടര്‍ന്ന് സുഹൃത്തുക്കൾ പാടത്ത് തിരഞ്ഞെങ്കിലും രാവിലെ ഏഴുമണിയോടെയാണ് പ്രദീപിന്റെ മൃതദേഹം കണ്ടെത്തിയത്.
Post Your Comments