Latest NewsKeralaNews

പൊലീസ് വാഹനം കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടം; ഡിവൈഎസ്പി മദ്യപിച്ചിരുന്നെന്ന് ദൃക്‌സാക്ഷികള്‍

പത്തനംതിട്ട: പത്തനംതിട്ടയിൽ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽകുമാർ സഞ്ചരിച്ച പൊലീസ് ജീപ്പാണ് മൈലപ്രയിൽ വച്ച് ഇന്നലെ രാത്രി അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര കോടതിയിൽ പോകാനായി കാഞ്ഞിരപ്പള്ളിയിൽ നിന്നും വരുമ്പോഴാണ് രാത്രി അപകടം ഉണ്ടായത്. നിസ്സാര പരിക്കേറ്റ അനിൽകുമാർ രാത്രി തന്നെ കൊട്ടാരക്കരയ്ക്ക് പോയി.

ജീപ്പ് നിയന്ത്രണം തെറ്റി സമീപത്തെ കടയിലേക്ക് ഇടിച്ചു കയറിയ നിലയിലാണ്. ഡിവൈഎസ്പിയുടെ വാഹനം അമിതവേഗതയിലായിരുന്നുവെന്നും അദ്ദേഹം മദ്യപിച്ചിരുന്നതായും ദൃക്സാക്ഷികളായ നാട്ടുകാർ ആരോപിച്ചു. അപകടമുണ്ടാക്കിയ വാഹനം അതിവേഗം സ്ഥലത്ത് നിന്ന് മാറ്റി. ഡിവൈഎസ്പിയുടെ വൈദ്യപരിശോധന നടത്തിയില്ലെന്നും ആരോപണമുണ്ട്. എന്നാല്‍, ബൈക്കിന് സൈഡ് കൊടുത്തപ്പോൾ വാഹനം നിയന്ത്രണം വിട്ട്  കടയിലേക്ക് ഇടിച്ചുകയറിയെന്നാണ് ഔദ്യോഗിക ഭാഷ്യം.

പൊലീസ് ജീപ്പ് ഡിവൈഡറും ഇടിച്ചുതകര്‍ത്ത് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിന് പിന്നാലെ മറ്റൊരു പൊലീസ് ജീപ്പ് സ്ഥലത്തെത്തിയാണ് പരുക്കേറ്റവരെ മാറ്റിയത്. അമിത വേഗതയിലായിരുന്നു പൊലീസ് വാഹനമെന്നും നാട്ടുകാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button