ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

ഒരു സ്റ്റേജ് കിട്ടിയപ്പോൾ അലൻസിയർ ആളാകാൻ നോക്കി, ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടാണ്: ധ്യാൻ ശ്രീനിവാസൻ

കൊച്ചി: നടൻ അലൻസിയർ നടത്തിയ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. ഒരു വേദി കിട്ടിയപ്പോൾ അലൻസിയർ ആളാകാൻ നോക്കിയത് പോലെ തോന്നിയെന്ന് ധ്യാൻ പറഞ്ഞു. അലൻസിയറിന് അങ്ങനെ ഒരു അഭിപ്രായം ഉണ്ടായിരുന്നെങ്കിൽ ആ പരിപാടിയ്ക്ക് പോകരുതായിരുന്നു എന്നും അതൊരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് തനിക്ക് തോന്നുന്നതെന്നും ധ്യാൻ പറഞ്ഞു. തന്റെ പുതിയ ചിത്രമായ നദികളിൽ സുന്ദരി യമുനയുടെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ധ്യാൻ.

‘അലൻസിയർ എന്റെ വളരെ അടുത്ത സുഹൃത്തും ജേഷ്ഠതുല്യനായി കാണുന്ന ആളുമാണ്. പക്ഷെ അദ്ദേഹത്തിന് അങ്ങനെയൊരു അഭിപ്രായമുണ്ടെങ്കിൽ ആ പരിപാടിക്ക് പോകാതിരിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അത് ബഹിഷ്‌കരിക്കാമായിരുന്നു. ഇത് പറയാൻ വേണ്ടി അവിടെ പോയത് പോലെയാണ് എനിക്ക് തോന്നിയത്. ഒരു സ്റ്റേജ് കിട്ടുന്ന സമയത്ത് ചിലർക്ക് ഒന്ന് ആളാകാനും, ഷൈൻ ചെയ്യാനും തോന്നും. എനിക്കത് ഒരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് തോന്നിയത്,’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

എലോൺ മസ്‌കുമായി അവിഹിതമെന്ന് പ്രചാരണം; ഭാര്യയെ ഡിവോഴ്സ് ചെയ്ത് ഗൂഗിൾ സഹസ്ഥാപകൻ

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഈ സ്റ്റേറ്റ്മെന്റ് നടത്തിയത് എന്നും നടപടിയെടുക്കേണ്ടത് ഇവിടുത്തെ സിസ്റ്റമാണെന്നും ധ്യാൻ വ്യക്തമാക്കി. ‘ഞാനല്ലല്ലോ നടപടിയെടുക്കേണ്ടത്. അങ്ങനെയൊരു പരാതി വന്നിട്ടുണ്ടെങ്കിൽ നടപടിയെടുക്കേണ്ടത് ഇവിടുത്തെ സിസ്റ്റമാണ്. സ്റ്റേറ്റ് അവാർഡിന്റെ പരിപാടിയിൽ പങ്കെടുത്ത് ഇതുപോലൊരു സ്റ്റേറ്റ്മെന്റ് നടത്തിയാൽ അതിനെതിരെ നടപടിയെടുക്കേണ്ടത് ഇവിടുത്തെ സിസ്റ്റമല്ലേ. ആക്ഷൻ എടുക്കാത്തത് എന്ത് കൊണ്ടാണെന്ന് എനിക്കറിയില്ല,’ ധ്യാൻ ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button