KeralaLatest NewsNews

കാസർഗോഡ് അമ്മയും മകളും കിണറ്റിൽ മരിച്ച നിലയിൽ

കാസർഗോഡ്: കാസർഗോഡ് ഉദുമയിൽ അമ്മയേയും മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ സ്വദേശി റുബീന (30) മകൾ അനാന മറിയ (5) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മകളുമായി കിണറ്റില്‍ ചാടിയതാകാമെന്നാണ് കരുതുന്നത്. കളനാട് അരമങ്ങാനം അമരാവതി താജുദ്ദീന്‍റെ ഭാര്യയാണ് റുബീന.

ഇന്ന് പുലര്‍ച്ചെ മുതല്‍ ഇവരെ കാണാതായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിനടുത്തുള്ള കിണറിന് സമീപം ചെരിപ്പുകള്‍ കണ്ടെത്തുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സസും എത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

കുടംബത്തില്‍ എന്തെങ്കിലും പ്രശ്നമുള്ളതായി അറിവില്ല. ഇവര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. മൃതദേഹം കാസര്‍ഗോഡ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അന്വേഷണം പുരോഗമിക്കുകയാണ്.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

shortlink

Related Articles

Post Your Comments

Related Articles


Back to top button