തമിഴ് സൂപ്പർ താരങ്ങളായ ധനുഷ്, വിശാൽ, ചിമ്പു എന്നിവരടക്കം 4 താരങ്ങളെ വിലക്കി തമിഴ്നാട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. 80 ശതമാനം ചിത്രീകരണം പൂർത്തിയായപ്പോൾ ഷൂട്ടിങ്ങിന് വന്നില്ല എന്ന കാരണം കൊണ്ടും നിർമ്മാതാവിന് നഷ്ടമുണ്ടാക്കി എന്ന പേരിലുമാണ് ധനുഷിന് വിലക്ക്. നിർമ്മാതാവ് മൈക്കിൾ രായപ്പനുമായുള്ള തർക്കം അനിശ്ചിതമായി തുടരുന്നതിനെത്തുടർനാണ് ചിമ്പുവിന് വിലക്കേർപ്പെടുത്തിയത്. ഇന്നലെ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ആണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. അസോസിയേഷന്റെ തീരുമാനത്തിൽ തമിഴ് സിനിമാലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.
അതേസമയം, നിർമ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ ആയിരിക്കെ യൂണിയന്റെ പണം കൈകാര്യം ചെയ്തതിൽ വന്ന വീഴ്ചയുടെ പേരിലാണ് വിശാലിന് വിലക്ക്. ഇവരെ മൂന്ന് പേരെ കൂടാതെ, നിർമ്മാതാവ് മതിയഴകൻ നൽകിയ പരാതിയിൽ നടൻ അഥർവ്വയെയും അസോസിയേഷൻ വിലക്കി. ഇനിയൊരറിയിപ്പ് ഉണ്ടാവുന്നത് വരെ താരങ്ങൾക്ക് തമിഴ് സിനിമയിലെ ഒരു നിർമ്മാതാവിനൊപ്പവും വർക്ക് ചെയ്യാൻ സാധിക്കില്ല.
‘ക്യാപ്റ്റൻ മില്ലര്‍’ എന്ന ചിത്രമാണ് ധനുഷിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. അരുണ്‍ മതേശ്വരനാണ് ചിത്രത്തിന്റെ സംവിധാനം. അദ്ദേഹം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. അതേസമയം, ഈ കോമ്പോയില്‍ വേറൊരു ചിത്രവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പത്തുതല എന്ന ചിത്രമാണ് ചിമ്പുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഒബേലി എൻ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്തത്. ചിമ്പുവും ഗൗതം കാർത്തിക്കും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ഭേദപ്പെട്ട കളക്ഷനും സ്വന്തമാക്കിയിരുന്നു. ‘മാര്‍ക്ക് ആന്റണി’ എന്ന ചിത്രമാണ് വിശാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബര്‍ 15ന് തീയറ്ററില്‍ എത്തും.
Post Your Comments