ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളികള്‍ക്ക് ഇനി ഇന്ത്യ വിടാം. ഇതു സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയില്‍ കേന്ദ്രം നിലപാടറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് മുരുകന്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ് എന്നിവരെയാണ് ശ്രീലങ്കയിലേക്ക് തിരിച്ചയക്കുന്നത്. മുരുകന്റെ ഭാര്യ നളിനി നല്‍കിയ അപേക്ഷയിലാണ് മറുപടി. ജയില്‍മോചിതരായ ശേഷവും ഇവര്‍ ഇന്ത്യയില്‍ തുടരുകയായിരുന്നു. നിലവില്‍ തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാംപിലാണ് 4 പേരും. ഇവര്‍ക്കാണ് ശ്രീലങ്കയിലേക്ക് മടങ്ങാനുള്ള അനുമതി നല്‍കിയിരിക്കുന്നത്.
Read Also: പോസിറ്റീവായവരുടെ സമ്പർക്കപ്പട്ടിക കണ്ടെത്താൻ പോലീസ് സഹായം തേടും: വീണാ ജോർജ്
രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന നളിനി അടക്കമുള്ള ആറ് പ്രതികളും കഴിഞ്ഞ വര്‍ഷം നവംബറിലാണ് ജയില്‍ മോചിതരായത്. നളിനി, മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരെയാണ് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മോചിപ്പിച്ചത്.
Post Your Comments