ഒഡീഷയുടെ രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ വിജയകരമായി പൂർത്തിയാക്കി. പ്രധാന സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി തദ്ദേശീയമായി രൂപകൽപ്പന ചെയ്തിട്ടുള്ള സെമി-ഹൈ സ്പീഡ് ട്രെയിനിന്റെ ട്രയൽ റണ്ണാണ് പൂർത്തിയാക്കിയത്. ഇതോടെ, രണ്ടാം വന്ദേ ഭാരതിനായുള്ള കാത്തിരിപ്പിലാണ് ഒഡീഷ. ഇത്തവണ പുരി-റൂർക്കേല റൂട്ടിലാണ് പുതിയ വന്ദേ ഭാരത് സർവീസ് നടത്തുക. രാവിലെ 9:30-ന് പുരി സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് 12:45-ന് താൽച്ചറിൽ എത്തിച്ചേരുന്ന തരത്തിലാണ് ട്രയൽ പൂർത്തിയാക്കിയത്. ഉച്ചയ്ക്ക് 1:05-ന് ആരംഭിച്ച മടക്കയാത്ര വൈകുന്നേരം 5:30 പുരിയിൽ തിരിച്ചെത്തിയത്.
ട്രയൽ റൺ നടത്തുന്നതിനിടെ ഭുവനേശ്വർ, കട്ടക്, ഖുർദ റോഡ്, ധെങ്കനാൽ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നു. ട്രയൽ റൺ വിജയകരമായതോടെ, ഈ മാസം അവസാനം സർവീസുകൾ ആരംഭിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ മാസമാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഒഡീഷയിലേക്കുള്ള രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
Also Read: ലക്ഷങ്ങളുടെ കിഴിവ്! എക്സ്.യു.വി 400-ന് വമ്പൻ ഡിസ്കൗണ്ടുമായി മഹീന്ദ്ര, ഈ ഓഫർ അറിയാതെ പോകരുതേ..
Post Your Comments