KeralaLatest NewsNewsParayathe VayyaWriters' Corner

കാശ് മുടക്കാൻ ഇല്ലെങ്കിൽ എന്തർത്ഥത്തിൽ ആണ് പരിപാടിയ്ക്ക് സെലിബ്രിറ്റികളെ ആഗ്രഹിക്കുന്നത്? കുറിപ്പ് വൈറൽ

ഈ സെലിബ്രിറ്റി വിവാദം പോസിറ്റീവായൊരു മാറ്റത്തിനു തുടക്കമിടുന്നെങ്കിൽ അതങ്ങനെയാകട്ടെ

നടി ലക്ഷ്മിപ്രിയയെ ഒരു ചടങ്ങിനു വിളിച്ചിട്ട് മാന്യമായ രീതിയിൽ പ്രതിഫലം നൽകിയില്ലെന്ന പരാതി ഉയർന്നിരുന്നു. ഈ വാദപ്രതിവാദങ്ങൾക്കിടയിൽ അരുൺ സോമനാഥൻ എഴുതിയ ഒരു കുറിപ്പ് ചർച്ചയാകുന്നു.

കുറിപ്പ്

‘ഈ സെലിബ്രിറ്റി വിവാദം പോസിറ്റീവായൊരു മാറ്റത്തിനു തുടക്കമിടുന്നെങ്കിൽ അതങ്ങനെയാകട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. അതെന്തെന്ന് വഴിയേ പറയാം.

read also: ഐഫോൺ 15 പ്രോ മോഡലുകൾക്ക് യുഎസിൽ വില ഉയർന്നേക്കും! ഇന്ത്യക്കാർക്ക് പ്രതീക്ഷയ്ക്ക് വക, കാരണം ഇത്

ചില കാര്യങ്ങൾ നാം സാധാരണക്കാർ മനസ്സിലാക്കേണ്ടതുണ്ട്. സെലിബ്രിറ്റികളുടെ സമയത്തിന് നല്ല മൂല്യമുണ്ട്. അവർ അവരുടെ പ്രശസ്തിയെ പണമാക്കി മാറ്റുന്നത് ഒരു തെറ്റല്ല. ലോകത്തെല്ലായിടത്തും അങ്ങിനെയാണ്. സെലിബ്രിറ്റികളെ വിളിക്കുമ്പോൾ നമ്മളും അവരുടെ പ്രശസ്തി മാർക്കറ്റ് ചെയ്ത് സോഷ്യൽ റീച്ചിനാണ് ശ്രമിക്കുന്നത്.‌
ഇവിടെ നമ്മുടെ രാഷ്ട്രീയ അനുഭാവത്തിൽ ഉള്ള ആളായതുകൊണ്ടോ നമ്മുടെ മതസ്ഥരുടെ അവകാശങ്ങൾക്ക് നിലകൊള്ളുന്നവർ ആയതുകൊണ്ടോ വളരെ കുറഞ്ഞ കാശിന് അവർ വരണമെന്നും നമ്മുടെ പരിപാടിയ്ക്ക് മികച്ച സോഷ്യൽ റീച്ച് നൽകണമെന്നും ചിന്തിക്കുന്നത് അവരെ ചൂഷണം ചെയ്യലാണ്.

ശ്രീ ലക്ഷ്മിപ്രിയയുടെ കേസിൽ ശ്രീ സന്ദീപ് വാചസ്പതി കൃത്യമായ വിശദീകരണം തന്നിരിക്കുന്നു. രണ്ടുപേരുടെ ഭാഗവും കേട്ട ശേഷം മനസ്സിലായത് ആലാ NSS കരയോഗം പ്രതിനിധികളാണ് യഥാർത്ഥ കുറ്റക്കാർ എന്നാണ്. കാശ് മുടക്കാൻ ഇല്ലെങ്കിൽ അവർ എന്തർത്ഥത്തിൽ ആണ് അവരുടെ പരിപാടിയ്ക്ക് സെലിബ്രിറ്റികളെ ആഗ്രഹിക്കുന്നത്?
ഹിന്ദുവായി സംസാരിക്കുന്ന സെലിബ്രിറ്റികൾ, അതിന്റെ പേരിൽ ഹിന്ദുക്കൾക്ക് എല്ലാം അങ്ങ് സൗജന്യമായോ കുറഞ്ഞ തുകയ്ക്കോ ചെയ്തു കൊടുക്കണമെന്നൊക്കെ ചിന്തിക്കുന്നവർ ചൂഷണ മനസ്ഥിതി ഉള്ളവരാണ്.

ഇവിടെ ശ്രീ സന്ദീപ് വാചസ്പതിയുടെ തെറ്റ് പൊതുപ്രവർത്തകൻ എന്ന നിലയിൽ മാത്രം ചിന്തിച്ച് തന്റെ പഞ്ചായത്തിലെ ഈ മനുഷ്യരെ, അവരുടെ നിഷ്കളങ്കമായ ആഗ്രഹമല്ലേ എന്ന് കരുതി തന്റെ സൗഹൃദം ഉപയോഗിച്ചതിലാണ്. ശ്രീ ലക്ഷ്മിപ്രിയയുടെ തെറ്റ് എന്തെന്നാൽ പ്രൊഫഷണൽ ആയിട്ടും താൻ ആ സമ്മേളനത്തിനായി ചിലവഴിക്കുന്ന സമയത്തിന്റ് മൂല്യം കൃത്യമായ് പറഞ്ഞുറപ്പിച്ചില്ല എന്നതാണ്. പക്ഷേ ഇത് രണ്ടും വഷളാകാൻ കാരണം ആലയിലെ ആ കരയോഗ പ്രതിനിധികളുടെ അനുചിതമായ പെരുമാറ്റം ആണ്. പരിപാടി കഴിഞ്ഞ് നന്നായൊന്ന് യാത്രയയ്ക്കാൻ പോലും ആദ്യം കോണ്ടാക്റ്റ് ചെയ്ത മനുഷ്യർ തയ്യാറായില്ല എന്നതാണ് പ്രശ്നം ഇത്രമേൽ വഷളാകാൻ കാരണമെന്ന് നമുക്ക് മനസ്സിലാകും. സെലിബ്രിറ്റികളെ ഹാൻഡിൽ ചെയ്യാൻ അറിയാത്തവർ ബന്ധങ്ങളുടെ പേരിൽ കുറഞ്ഞ തുകയ്ക്ക് (നിങ്ങൾക്കത് വലുതാണ് എന്നത് ഒരു ന്യായമല്ല) സെലിബ്രിറ്റികളെ പരിപാടിയ്ക്ക് ആഗ്രഹിക്കുന്നത് തെറ്റാണ്.

ഇനി പോസിറ്റീവായ മാറ്റം കൊണ്ടുവരുന്നെങ്കിൽ വരട്ടെ എന്ന് പറഞ്ഞതിനെക്കുറിച്ച് പറയാം. ഒരു ബിസിനസ്സ് സ്ഥാപനം അവർക്ക് സോഷ്യൽ റീച്ച് ഉണ്ടാകാൻ സെലിബ്രിറ്റികളെ അവർ പറയുന്ന തുക കൊടുത്ത് കൊണ്ടുവരുന്നത് മനസ്സിലാക്കാം.. ക്ഷേത്രങ്ങൾക്കും ജാതിസംഘടനകൾക്കും അതിന്റെ ആവശ്യമെന്താണ്? സോഷ്യൽ റീച്ച് കൂടിയിട്ട് ക്ഷേത്രത്തിനോ ജാതിസംഘടനയ്ക്കോ ഗുണമുണ്ടോ? യഥാർത്ഥത്തിൽ ഇത് ആ സമയത്തെ ക്ഷേത്രക്കമ്മിറ്റിക്കാരുടെയോ ജാതിസംഘടനാ പ്രതിനിധികളുടെയോ ഗരിമ കാണിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗം മാത്രമാണ്. അത് സ്വയം മനസ്സിലാക്കി നമ്മൾ നമ്മുടെ നാട്ടിൽ നിന്ന് നമ്മുടെ സെലിബ്രിറ്റികളെ സൃഷ്ടിക്കുവാണെങ്കിൽ നന്നായിരിക്കില്ലേ..

ഇക്കണ്ട ക്ഷേത്രങ്ങളുടെയെല്ലാം നിർമ്മാണത്തിൽ പങ്കുവഹിച്ച ആശാരിമാരും കല്ലാശാരിമാരും മൂശാരിമാരും കൊല്ലന്മാരും തട്ടാന്മാരും എല്ലാം വിശ്വകർമ്മജരാണ്. വിശ്വകർമ്മജർ കാലങ്ങൾ കൊണ്ട് ആർജ്ജിച്ച അറിവില്ലായിരുന്നെങ്കിൽ നമ്മുടെ ക്ഷേത്രങ്ങളൊന്നും തന്നെ ഇത്ര മഹത്തരമായ കലാസൃഷ്ടികൾ ആകില്ലായിരുന്നു. സാംസ്കാരികമായി നമ്മിൽ വന്ന പുഴുക്കുത്തുകളാൽ നാം അവർക്ക് വേണ്ടത്ര ബഹുമാനം നൽകുന്നുണ്ടോ?

ലോകത്തിലെ ഏറ്റവും നല്ല ശില്പികളാണ് ഭാരതീയ ശില്പികൾ എന്ന് ആയിരക്കണക്കിന് വർഷങ്ങൾ അതിജീവിച്ച ക്ഷേത്രങ്ങളും അവയിലെ കൊത്തുപണികളും സാങ്കേതികവിദ്യകളും സാക്ഷി.
നമുക്കെന്തുകൊണ്ട് ക്ഷേത്രത്തിലെ ഒരു പരിപാടിയ്ക്കോ കരയോഗത്തിന്റെയോ യോഗത്തിന്റെയോ ഒരു പരിപാടിയ്ക്കോ നാട്ടിലെ പ്രധാനിയായ ഒരു തച്ചനെയോ കൊല്ലനേയോ തുടങ്ങി പ്രാഗത്ഭ്യം തെളിയിച്ച ഒരു വിശ്വകർമ്മജനെ വിളിച്ച് ആദരിച്ചുകൂടാ??

അതുപോലെ നമ്മുടെ നാടിനെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും ചരിത്രത്തേക്കുറിച്ചും ഒരു പ്രായമായ ആ നാട്ടുകാരനല്ലാതെ ആർക്കാണ് കൂടുതൽ പറയാൻ കഴിയുക. പക്ഷേ നമ്മുടെ ചരിത്രം കേൾക്കാൻ നാം ആദ്യം മനസ്സൊരുക്കണം.. നമ്മുടെ യൂട്യൂബ് വ്ലോഗർമാർ നമ്മുടെ നാട്ടിലെ പ്രായമായവരുടെ നാടിന്റെ ചരിത്രവിവരണങ്ങൾ വീഡിയോ ഡോക്യുമെന്റ് ആക്കി കോണ്ടന്റ്സ് ക്രിയേറ്റ് ചെയ്യട്ടെ.. അങ്ങനെ രസകരമായ എന്തെങ്കിലും അറിവുകൾ പങ്കുവയ്ക്കുന്നത് നല്ലൊരു വീഡിയോഗ്രാഫറെ വിളിച്ച് വീഡിയോ ആക്കി എഡിറ്റ് ചെയ്ത് ഒരു മിനിറ്റ് റീൽ ആക്കി വാട്സാപ്പിലൂടെ പ്രചരിപ്പിച്ചാൽ നല്ല സോഷ്യൽ റീച്ച് കിട്ടില്ലേ.. നമ്മൾ എന്തുകൊണ്ട് നമ്മുടെ പഴയ തലമുറയുടെ അനുഭവങ്ങളെ ബഹുമാനിക്കണമെന്ന് ഒരു വിവരണവും നൽകിയാൽ ഏറ്റെടുക്കാത്ത വിധം കഠിനഹൃദയരും സെലിബ്രിറ്റി അഡിക്റ്റും ആണോ നമ്മുടെ നാട്ടുകാർ? എനിയ്ക്ക് തോന്നുന്നില്ല..

സുൽത്താന്മാരുടെയും മുഗളന്മാരുടെയും ഒക്കെ ചരിത്രം പഠിക്കുന്ന കുട്ടികൾക്ക് നമ്മുടെ പഴമക്കാരിലൂടെ നമ്മുടെ നാടിന്റെ ചരിത്രം അറിയാൻ അവസരം കൊടുക്കേണ്ടത് നമ്മുടെ കടമയാണ്.. പഴമയുടെ ആ തലമുറ മരിച്ചുകൊണ്ടിരിക്കുകയാണ്.‌ അവർ അവരുടെ ജീവിതചക്രം പൂർത്തിയാക്കുന്നതിനു മുൻപേ അവരുടെ യാതനകളും അതിലവർ സന്തോഷം കണ്ടെത്തിയ വഴികളും നാടിന്റെ കഥകളും ഐതീഹ്യങ്ങളും സ്വന്തമായ് തൊഴിലിൽ ആർജ്ജിച്ച എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ അതും നാം ക്വാളിറ്റി വീഡിയോ ഡോക്യുമെന്ററി ആയോ ഇന്റർവ്യൂ ആയോ വരും തലമുറയ്ക്ക് കൊടുക്കേണ്ടതുണ്ട്.. ഇങ്ങനെയൊരു മൂവ്മെന്റ് തന്നെ ആരംഭിക്കേണ്ട സമയം എപ്പോഴേ കഴിഞ്ഞു. ചെറുപ്പം മുതലേ നാം കുട്ടികളുടെ ഇമോഷൻസിനെ തൊട്ടുണർത്തുന്ന നറേറ്റീവുകൾ നൽകിയില്ലെങ്കിൽ അവർ അവരുടെ സുഖം നോക്കി മൈഗ്രേറ്റ് ചെയ്ത് എന്നെന്നേക്കുമായി ഈ നാട്ടിൽ നിന്ന് പോകും. സ്വന്തം കുടുംബത്തിന്റെയും ഗ്രാമത്തിന്റെയും ചരിത്രവും പാരമ്പര്യവും പോസിറ്റീവായി പറഞ്ഞുകൊടുത്ത് കഥകളിൽ അവന്റെ ഭാവനയുടെ ലോകം വികസിപ്പിച്ചാൽ ലോകത്തെവിടെ ഒരു പട്ടം പോലെ പറന്നാലും ചരടിന്റെ പിടുത്തം ഈ മണ്ണിൽ ഉണ്ടാകും.. അച്ഛനമ്മമാർക്ക് മക്കൾക്ക് അവരോട് ഹൃദയബന്ധമില്ല എന്ന് പരിതപിക്കേണ്ട കാര്യം വരില്ല. നമ്മുടെ നാടും ഈ ക്ഷേത്രങ്ങളും സങ്കല്പങ്ങളും സനാതന ധർമ്മ നന്മകളും ഒക്കെ നിലനിൽക്കണമെങ്കിൽ നമ്മൾ നമ്മുടെ കുട്ടികളുടെ ഭാവനകളിലും അറിവുകളിലും ആണ് നിക്ഷേപമിറക്കേണ്ടത്. ജാതീയ പുഴുക്കുത്തുകൾ ഇല്ലാതാവാൻ മനുഷ്യരെ അവരുടെ നേട്ടങ്ങളുടെ പേരിൽ ജാതിനോക്കാതെ സകലരും ഒരുമിച്ച് ബഹുമാനിക്കുന്നതും ആദരിക്കുന്നതും ആണ് അവർ കാണേണ്ടത്. ഐക്യം രാഷ്ട്രീയമായല്ല, വൈകാരികമായി സംഭവിക്കേണ്ട ഒന്നാണ്”.

shortlink

Related Articles

Post Your Comments

Related Articles


Back to top button