Latest NewsKeralaNews

23കാരിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി: ആണ്‍സുഹൃത്തിനെതിരേ പരാതിയുമായി ഭര്‍ത്താവ്, അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവല്ല: ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയെന്ന പരാതിയുമായി ഭർത്താവ്. തിരുവല്ല തിരുമൂലപുരത്ത് ആണ് സംഭവം.

രാത്രി കുടുംബസമേതം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ യുവതിയുടെ ആൺസുഹൃത്തിന്റെ നേതൃത്വത്തിലുള്ള സംഘം ബൈക്ക് തടഞ്ഞുനിർത്തി യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്നാണ് ഭർത്താവിന്റെ പരാതിയിൽ പറയുന്നത്. സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തായ ചെങ്ങന്നൂർ സ്വദേശി പ്രിന്റു പ്രസാദ് അടക്കമുള്ളവർക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തിങ്കളാഴ്ച രാത്രി 10.30-ഓടെ തിരുമൂലപുരം കുറ്റൂർപാലത്തിന് സമീപത്തെ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതിയും കുടുംബവും. യുവതിയും ഭർത്താവും കുഞ്ഞും ഭർത്താവിന്റെ സഹോദരിയും രണ്ട് ഇരുചക്രവാഹനങ്ങളിലായാണ് യാത്ര ചെയ്തിരുന്നത്. ഇതിനിടെയാണ് കാറിലെത്തിയ പ്രതികൾ ബൈക്ക് തടഞ്ഞുനിർത്തി യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയത്.

അക്രമിസംഘത്തെ എതിർക്കാൻ ശ്രമിച്ച സഹോദരിയെ മർദിച്ചതായും പരാതിയുണ്ട്. യുവതിയുടെ ആൺസുഹൃത്തായ പ്രിന്റോ പ്രസാദിന് പുറമേ ഇയാളുടെ അടുത്ത സുഹൃത്തുക്കളായ മൂന്ന് പേർ കൂടി അക്രമിസംഘത്തിലുണ്ടായിരുന്നതായാണ് പോലീസ് ലഭിച്ചമൊഴി. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

അതേസമയം, ചെങ്ങന്നൂരിൽ പ്രിന്റുവിന്റെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തിയെങ്കിലും കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് പോയ ഇയാൾ ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നായിരുന്നു വിവരം. യുവതിയെയും കുഞ്ഞിനെയും കൊണ്ട് ഇയാൾ രഹസ്യകേന്ദ്രത്തിലേക്ക് മാറിയിരിക്കാമെന്നാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button