KeralaLatest NewsIndiaNewsInternational

വളർത്തു നായയുടെ കടിയേറ്റു: 11 ദിവസം കോമയിൽ കഴിഞ്ഞ ശേഷം 53 കാരി മരണത്തിന് കീഴടങ്ങി

ന്യൂഡൽഹി: വളർത്ത് നായയുടെ കടിയേറ്റ 53 -കാരി 11 ദിവസം കോമയിൽ കഴിഞ്ഞ ശേഷം മരണത്തിന് കീഴടങ്ങി. ട്രേസി എന്ന ഓസ്ട്രേലിയൻ യുവതിയാണ് മരിച്ചത്. സുഹൃത്തിന്റെ ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട വളർത്തുനായയുമായി കളിക്കുന്നതിനിടെയാണ് ട്രേസിയ്ക്ക് കടിയേറ്റത്. നായ കടിച്ചത് ആദ്യം ട്രേസി ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് മുറിവ് ശ്രദ്ധയിൽപ്പെട്ടതോടെ ട്രേസി മുറിവിൽ ബാൻഡേജ് ഒട്ടിച്ചു.

Read Also: ‘എജ്ജാദി അഡ്ജസ്റ്റ്മെന്റ് നാടകം,തുരുമ്പിച്ച ഇക്കിളിക്കഥ ചാണ്ടി സ്നേഹം സമം ചേർത്ത് തിളപ്പിച്ചെടുക്കുന്നു’:സന്ദീപ് വാര്യർ

കടുത്ത വേദനയെ തുടർന്ന് ട്രേസി വേദനസംഹാരികൾ കഴിച്ചുവെന്ന് ഇവരുടെ മകൾ വെളിപ്പെടുത്തി. കടിയേറ്റ് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അസഹ്യ വേദനയെ തുടർന്ന് ട്രേസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരുന്ന ട്രേസി ഏകദേശം പതിനൊന്ന് ദിവസം കോമയിൽ കിടന്നിരുന്നു. ക്യാപ്നോസൈറ്റോഫാഗ കാനിമോർസസ് എന്ന ബാക്ടീരിയ ട്രേസിയുടെ വൃക്കയിലും കരളിലും രക്തത്തിലും പൂർണമായും വ്യാപിച്ചിരുന്നുവെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.

ക്യാപ്നോസൈറ്റോഫാഗ എന്നത് നായകളുടെയും പൂച്ചകളുടെയും വായയിൽ കാണപ്പെടുന്ന മാരകമായ ബാക്ടീരിയയാണ്. സാധാരണയായി വളർത്തുമൃഗങ്ങളുമായുളള അമിത സമ്പർക്കത്തിലൂടെയോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുളള പോറലിലൂടെയോ ഈ ബാക്ടീരിയ മനുഷ്യരിലേക്ക് വ്യാപിക്കുമെന്നും ഡോക്ടർമാർ വിശദമാക്കി.

Read Also: സ്വപ്നം തീരമണയുന്നു: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് പ്രഥമ ചരക്ക് കപ്പൽ ഒക്ടോബർ നാലിനെത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button