Latest NewsNewsBusiness

ആഗോള തലത്തിൽ ശ്രദ്ധ നേടി പതഞ്ജലി ഔഷധങ്ങൾ, ഇത്തവണ തേടിയെത്തിയത് എഫ്.ഇ.എം.എസ് മൈക്രോബയോളജി ഇക്കോജി ജേർണലിന്റെ അംഗീകാരം

ആചാര്യ ബാലകൃഷ്ണയുടെ നേതൃത്വത്തിലാണ് പതഞ്ജലി ഇൻസ്റ്റിറ്റ്യൂട്ട് നിരവധി ഔഷധസസ്യങ്ങളെ കുറിച്ച് ഗവേഷണം നടത്തിയത്

പതഞ്ജലിയുടെ ഔഷധങ്ങൾക്ക് ആഗോള അംഗീകാരം. ആയുർവേദ മരുന്നുകൾ ശരീരത്തിലെ നല്ല ഗുണം ചെയ്യുന്ന ബാക്ടീരിയകളെ എങ്ങനെ വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിനെക്കുറിച്ച് പതഞ്ജലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പഠനം നടത്തിയിരുന്നു. ഈ പഠനത്തിനാണ് ഓക്ഫോഡ് യൂണിവേഴ്സിറ്റി പ്രസിന്റെ ലോകപ്രശസ്ത എസ്ഇഎംഎസ് മൈക്രോബയോളജി ഇക്കോളജി ജേർണലിന്റെ അംഗീകാരം. ആചാര്യ ബാലകൃഷ്ണയുടെ നേതൃത്വത്തിലാണ് പതഞ്ജലി ഇൻസ്റ്റിറ്റ്യൂട്ട് നിരവധി ഔഷധസസ്യങ്ങളെ കുറിച്ച് ഗവേഷണം നടത്തിയത്. കൂടാതെ, ഫലപ്രദമായ ഔഷധങ്ങൾ ഉൽപ്പാദിപ്പിക്കുകയും ചെയ്തിരുന്നു.

പതഞ്ജലിയുടെ ആയുർവേദ ഔഷധസാധ്യതകൾ പരിശോധിക്കുന്നതിനായി, ഓസ്ട്രേലിയയിലെ സ്വിൻബേൺ സർവ്വകലാശാലയിലെ പ്രൊഫസർമാരും ഗവേഷണം നടത്തിയിട്ടുണ്ട്. ഇതിനുമുമ്പ് പുത്രജീവിക്, സർവകൽപ് ക്വാത്ത്, പീഡനിൽ ക്വാത്ത്, ശിവലിംഗി ബീജ്, ചവ്യൻപ്രാശ്, തുളസി തുടങ്ങിയ ഔഷധങ്ങളെക്കുറിച്ചും ഗവേഷണം നടത്തിയിരുന്നു. ‘വിദേശ ശാസ്ത്രജ്ഞർ ആയുർവേദത്തിന്റെ ശക്തി അംഗീകരിക്കുക മാത്രമല്ല, ഗവേഷണത്തിനായി താൽപര്യം പ്രകടിപ്പിക്കുന്നുമുണ്ട്. നിലവിൽ, എൻഎബിഎൽ അംഗീകൃത ലാബുകൾ മുതൽ മൃഗങ്ങളുടെ പരീക്ഷണം വരെയുള്ള എല്ലാവിധ സൗകര്യങ്ങളും പതഞ്ജലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭ്യമാണ്’, ആചാര്യ ജി പറഞ്ഞു.

Also Read: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരും, 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button