ന്യൂ ഡൽഹി ; ടെലികോം രംഗത്തു സാന്നിധ്യമുറപ്പിക്കാൻ ഒരുങ്ങി പതഞ്ജലി. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്ലുമായി കൈകോർത്ത് പതഞ്ജലി സിം കാര്‍ഡുകള്‍ യോഗാ ഗുരു ബാബാ രാംദേവ് പുറത്തിറക്കി. സ്വദേശി സമൃദ്ധി കാര്‍ഡ് എന്ന സിമ്മിലൂടെ ഉപഭോക്താക്കള്‍ക്ക് ആകർഷകമായ ഓഫാറുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.
ഈ സിം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 10 % ഇളവും 144 രൂപയ്ക്ക് റിചാര്‍ജ്ജിലൂടെ രാജ്യത്ത് എവിടെ വേണമെങ്കിലും അണ്‍ലിമിറ്റഡ് കോൾ സൗകര്യവും 2 ജിബി ഡാറ്റാ പായ്ക്കും 100 എസ്എംഎസ്സുകളും ലഭിക്കുന്നു. ഇതോടൊപ്പം തന്നെ 2.5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 5 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും സിം ഉപഭോക്താക്കള്‍ക്ക് ലഭിക്കും വാഹന അപകടങ്ങളില്‍ പരിക്ക് സംഭവിച്ചാല്‍ മാത്രമേ ഈ പണം ലഭിക്കുകയുള്ളു.
തുടക്കത്തില്‍ പതഞ്ജലി കമ്പനിയുടെ ജീവനക്കാര്‍ക്ക് മാത്രം വാങ്ങാൻ സാധിക്കുന്ന സിം പൊതുജനങ്ങള്‍ക്കു അടുത്ത മാസത്തോടെ ലഭ്യമാകും. രാജ്യത്തെ ബിഎസ്എന്‍എല്ലിന്റെ 5 ലക്ഷം കൗണ്ടറുകളില്‍ ഈ സിം കാർഡ് വില്പനയ്ക്ക് എത്തിക്കാനാണ് നീക്കം.
Also read ; പ്രക്ഷോഭങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടാന്‍ ഉത്തരവ്
Post Your Comments