ന്യൂഡല്‍ഹി: രാജ്യത്ത് ഓരോ ദിവസവവും വർധിക്കുന്ന ഇന്ധന വില നിയന്ത്രിച്ചില്ലെങ്കില്‍ മോദി സര്‍ക്കാരിന് കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പുമായി യോഗാചാര്യനും പതഞ്ജലിയുടെ ഉടമയായ ബാബ രാംദേവ്. സര്‍ക്കാര്‍ നികുതി എടുത്തുകളഞ്ഞാല്‍ ലിറ്ററിന് 40 രൂപയ്ക്ക് പെട്രോള്‍ വില്‍ക്കാനാവുമെന്നും രാംദേവ് പറഞ്ഞു.
രൂപയുടെ മൂല്യം ഇടിയുന്നതിനെക്കുറിച്ചും രാംദേവ് തന്റെ നിലപാട് വ്യക്തമാക്കി. രൂപയുടെ മൂല്യം ഒരിക്കലും ഇത്രത്തോളം താണിട്ടില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു രാംദേവ് കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
രാജ്യത്തെ സാധാരണക്കാരന് അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കാണാനും കേള്‍ക്കാനും സംസാരിക്കാനും കഴിയുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നും എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ അദ്ദേഹത്തിന്റെ സർക്കാരിന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments