Latest NewsIndiaNews

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തി പ്രശ്‌നത്തെ പതഞ്ജലിക്കെതിരെ തിരിക്കുന്നത് ആസൂത്രിത നീക്കമാണെന്ന് ബാലകൃഷ്ണ

ഡെറാഡൂണ്‍: നേപ്പാള്‍ വിഷയത്തിന്റെ പേരില്‍ പതഞ്ജലിക്കെതിരെ നടക്കുന്നത് ആസൂത്രിത നീക്കമാണെന്ന് ബാലകൃഷ്ണ. നേപ്പാള്‍ പാര്‍ലമെന്റ് ഭൂപടം മാറ്റിയത് അംഗീകരിച്ചതിന് ശേഷമാണ് പതഞ്ജലിക്കെതിരെ പ്രചരണം നടക്കുന്നതെന്നാണ് ബാലകൃഷ്ണ ആരോപിക്കുന്നത്.

ബാബാ രാംദേവിന്റെ മേല്‍നോട്ടത്തില്‍ വളരെ പ്രചാരം നേടിയ പതഞ്ജലിയുടെ 90 ശതമാനം ഓഹരിയും സ്വന്തമായ ബാലകൃഷ്ണ നേപ്പാള്‍ സ്വദേശിയാണെന്ന പേരിലാണ് പ്രചരണം നടക്കുന്നതെന്നാണ് സിഇഒ കൂടിയായ ബാലകൃഷ്ണ ദേശീയ മാദ്ധ്യമങ്ങളോട് പറയുന്നത്. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് പതഞ്ജലി നടത്തിക്കൊണ്ടിരിക്കുന്ന ഗവേഷണങ്ങളെ തകര്‍ക്കാനും ശ്രമം നടക്കുന്നതായും ബാലകൃഷ്ണ കുറ്റപ്പെടുത്തി.

നേപ്പാള്‍ സ്വദേശിയായിപ്പോയി എന്നതുകൊണ്ട് ഇന്ത്യയില്‍ വലിയ പ്രചാരമുള്ള പതഞ്ജലിക്കെതിരെ നടക്കുന്നത് അന്താരാഷ്ട്ര ഗൂഢാലോചനയാണെന്നും ബാലകൃഷ്ണ ചൂണ്ടിക്കാട്ടുന്നു. സോഷ്യൽ മീഡിയയിലൂടെ ബോയ്‌ക്കോട്ട് പതഞ്ജലി എന്ന ഹാഷ് ടാഗിലാണ് പ്രചരണം നടക്കുന്നത്. ഇന്ത്യയിലെ സ്വദേശീ വസ്തുക്കളുടെ പ്രചരണത്തില്‍ വലിയ പങ്കുവഹിക്കുന്ന പതഞ്ജലിക്കെതിരെ വിദേശ കുത്തക കമ്പനികളുടെ തന്ത്രപരമായ നീക്കമാണ് നടക്കുന്നതെന്ന് പതഞ്ജലിയുടെ ജീവനക്കാരും പറയുന്നത്.

ALSO READ: പിണറായി പങ്കെടുക്കുമോ? പ്രധാന മന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ കേരള മുഖ്യ മന്ത്രിക്ക് സംസാരിക്കാൻ അവസരമില്ല

നേപ്പാളിന് അതിര്‍ത്തിപരമായുള്ള രാഷ്ട്രീയ അഭിപ്രായത്തെ നേരിടേണ്ടത് ഇന്ത്യാ സര്‍ക്കാരാണ്. ഇന്ത്യയുടെ വിശാലമായ ആയുര്‍വ്വേദ പാരമ്പര്യത്തെ കൊറോണപോലുള്ള മഹാമാരിക്കെതിരെ ഉപയോഗിക്കുകയാണ്. ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാത്രമാണ് ഗവേഷണങ്ങള്‍ നടത്തുന്നതെന്നും ബാലകൃഷ്ണ വ്യക്തമാക്കി.40 കൊറോണ രോഗികളില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന പരമ്പരാഗത ചികിത്സയില്‍ തങ്ങള്‍ വിജയിച്ചതായും പതഞ്ജലി സിഇഒ ബാലകൃഷ്ണ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button