ഡല്‍ഹി : വിവാഹം കഴിക്കാതെ ജീവിതം തളളിനീക്കുന്ന പൗരന്മാര്ക്ക് സര്‍ക്കാര്‍ പ്രത്യേകാനുകൂല്യം പ്രഖ്യാപിക്കണമെന്ന് യോഗ ഗുരു ബാബ രാംദേവ്. തന്നെ പോലെ അവിവാഹിതരായി തുടരുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും ആനുകൂല്യങ്ങളും അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. വിവാഹശേഷം കുടുംബ ബന്ധങ്ങളില്‍ തളക്കപ്പെട്ട് പോകുമെന്നും മറ്റൊരു കാര്യത്തിലും ശ്രദ്ധിക്കാന്‍ സാധിക്കില്ലെന്നും ബാബാ പറയുന്നു.
ഈ കാര്യത്തില്‍ താന്‍ ഒരു ഉദാഹരണമാണെന്നും അവിവാഹിതനായതിനാല്‍ തനിക്ക് തന്റെ ലക്ഷ്യങ്ങളില്‍ പൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നുണ്ടെന്ന് ബാബ പറയുന്നു, മാത്രമല്ല വിവാഹ ശേഷം രണ്ടില്‍ കൂടുതല്‍ കൂട്ടികള്‍ ഉളള പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കണമെന്നും രാംദേവ് ആവശ്യപ്പെടുന്നു. 2050 ആകുമ്പോഴേക്കും പതജ്ജലിയിലൂടെ ഇന്ത്യയെ സമ്പന്ന രാഷ്ട്രമാക്കുന്നതിനാണ് താന്‍ ശ്രമിക്കുന്നതെന്നും രാം ദേവ് പറഞ്ഞു.
Post Your Comments