
പെഷവാർ: പാകിസ്ഥാനിലെ പെഷവാറിൽ സ്ഫോടനം. സുരക്ഷാ സേനയുടെ വാഹനം ലക്ഷ്യമിട്ടുണ്ടായ സ്ഫോടനത്തിൽ ഒരു അർദ്ധസൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബോംബ് നിർവീര്യമാക്കൽ യൂണിറ്റെത്തി പരിശോധിച്ച ശേഷം റിപ്പോർട്ട് നൽകിയാൽ മാത്രമേ സ്‌ഫോടനത്തിന്റെ സ്വഭാവം വെളിപ്പെടുത്താനാകുവെന്ന് വാർസക് പോലീസ് സൂപ്രണ്ട് മുഹമ്മദ് അർഷാദ് ഖാൻ പറഞ്ഞു.
സ്ഫോടനം നടക്കുമ്പോൾ വാഹനം മച്നിയിൽ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്നു. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം ആണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് ലഭ്യമായ വിവരം. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ മാലി ഖേൽ പ്രദേശത്ത് നടന്ന ചാവേർ ബോംബാക്രമണത്തിൽ ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പെഷവാറിലെ സ്ഫോടനം.
Post Your Comments