Latest NewsNewsIndiaCrime

എയര്‍ഹോസ്റ്റസിനെ കൊലപ്പെടുത്തിയ പ്രതി പോലീസ് സ്‌റ്റേഷനില്‍ ജീവനൊടുക്കി

ഇട്ടിരുന്ന പാന്റ്‌സ് ആണ് തൂങ്ങാന്‍ പ്രതി ഉപയോഗിച്ചത്

മുംബൈ: എയര്‍ ഇന്ത്യയിലെ എയര്‍ഹോസ്റ്റസിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ  കേസിലെ പ്രതി ജീവനൊടുക്കി. അന്തേരി പോലീസ് സ്‌റ്റേഷനിലെ സെല്ലില്‍ വിക്രം അത്വാള്‍ (40) തൂങ്ങി മരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

രൂപാല്‍ ഓഗ്രെ എന്ന ഇരുപത്തിനാലുകാരിയെ മുംബൈ അന്ധേരിയിലെ ഫ്ളാറ്റില്‍ കടന്നു കയറി പീഡിപ്പിക്കാൻ ശുചീകരണ തൊഴിലാളിയായ വിക്രം ശ്രമിച്ചു. യുവതി പ്രതിരോധിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോൾ ഇവരുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ടോയ്‌ലെറ്റിലേക്ക് മാറ്റി. തുടർന്ന് ഫ്‌ളാറ്റ് വൃത്തിയാക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നു ഇയാൾ. എന്നാൽ കൃത്യം നടന്ന് മണിക്കൂറുകള്‍ക്കകം വിക്രത്തെ പോലീസ് അറസ്റ്റ് ചെയ്തു.

read also: വോട്ടർമാരെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു: എൽഡിഎഫ് ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവ്വഹിച്ചുവെന്ന് ജെയ്ക്ക്

ഇയാളെ മൂന്നു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയായിരുന്നു. ഇട്ടിരുന്ന പാന്റ്‌സ് ആണ് തൂങ്ങാന്‍ പ്രതി ഉപയോഗിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button