ഇന്ത്യയിലെ ആദ്യത്തെ യുപിഐ എടിഎം അവതരിപ്പിച്ച് ഹിറ്റാച്ചി പേയ്മെന്റ് സർവീസസ്. വ്യത്യസ്ഥവും നൂതനവുമായ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഈ അത്യാധുനിക എടിഎം മെഷീനിന് ‘ഹിറ്റാച്ചി മണി സ്പോട്ട് യുപിഐ എടിഎം’ എന്നാണ് പേര് നൽകിയിരിക്കുന്നത്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പുതിയ നീക്കം. കാര്‍ഡ്‌ലെസ്
സംവിധാനമാണ് യുപിഐ എടിഎം.
ഉപഭോക്താക്കൾക്ക് യുപിഐ എടിഎമ്മിൽ പണം പിൻവലിക്കാൻ എടിഎം കാർഡിന്റെ ആവശ്യമില്ല. എടിഎമ്മിന്റെ സ്ക്രീനിൽ തെളിയുന്ന ക്യുആർ കോഡ് മൊബൈൽ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്ത് പിൻ നമ്പർ എന്റർ ചെയ്താൽ പണം പിൻവലിക്കാൻ കഴിയും. ബാങ്കുകളുടെ പിന്തുണയില്ലാതെ പ്രവർത്തിക്കുന്ന വൈറ്റ് ലേബൽ എടിഎം എന്ന സവിശേഷതയും ഇവയ്ക്കുണ്ട്. പരമ്പരാഗത ബാങ്കിംഗ് സേവനങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഉപഭോക്താക്കൾക്ക് ഡിജിറ്റൽ സേവനങ്ങൾ നൽകുക എന്നതാണ് ഈ പുതിയ നീക്കത്തിലൂടെ ഹിറ്റാച്ചി പേയ്മെന്റ് സർവീസസ് ലക്ഷ്യമിടുന്നത്. പ്രമുഖ ജാപ്പനീസ് കമ്പനിയായ ഹിറ്റാച്ചി ലിമിറ്റഡിന്റെ സഹോദര സ്ഥാപനമാണ് ഹിറ്റാച്ചി പേയ്മെന്റ് സർവീസസ്.
Also Read: വിവിധ സ്റ്റേഷനുകളിലായി നൂറോളം കേസുകള്‍: വ്യാപാരികളുടെ ഉറക്കം കെടുത്തിയ കള്ളന്‍ ഒടുവില്‍ പിടിയില്‍
Post Your Comments