ന്യൂഡൽഹി: ചെറുതും വലുതുമായ ഇടപാടുകൾ നിമിഷങ്ങൾക്കകം നടത്താൻ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന സംവിധാനമാണ് യുപിഐ. എന്നാൽ, ഓരോ ഇടപാടുകൾക്കും
ചാർജ് ഈടാക്കാൻ തുടങ്ങിയാൽ ഭൂരിഭാഗം ആളുകളും യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നത് നിർത്തുമെന്നാണ് സർവേ. ലോക്കൽ സർക്കിൾ നടത്തിയ ഓൺലൈൻ സർവേയിലൂടെയാണ് ഇക്കാര്യങ്ങൾ വിലയിരുത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ യുപിഐ ഇടപാട് ഒരിക്കലോ, അല്ലെങ്കിൽ ഒന്നിൽ കൂടുതൽ തവണയോ ഫീസ് ഈടാക്കിയതായുള്ള അനുഭവം നിരവധി സർവേയിൽ പങ്കുവെച്ചിട്ടുണ്ട്.
രാജ്യത്തെ 364 ജില്ലകളിൽ നിന്നായി 34,000 പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് സർവേ നടത്തിയത്. ഇതിൽ 73 ശതമാനം പേരും യുപിഐയ്ക്ക് ഫീസ് ഈടാക്കി തുടങ്ങിയാൽ ഗൂഗിൾ പേ അടക്കമുള്ള ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. സർവേയിൽ പങ്കെടുത്ത 23 ശതമാനം ആളുകൾ മാത്രമാണ് ഇടപാടിന് ഫീസ് നൽകാൻ തയ്യാറാണെന്ന് അറിയിച്ചത്. ഇതിൽ രണ്ടിൽ ഒരാൾ പ്രതിമാസം പത്തിലധികം യുപിഐ ഇടപാടുകൾ നടത്തുന്നവരാണ്.
Also Read: മോര്‍ച്ചറിയില്‍ കയറി എംഎല്‍എയും എംപിയും മൃതദേഹം വലിച്ചെടുത്തുകൊണ്ടുപോയത് ഗൗരവതരം പി രാജീവ്
Post Your Comments