Latest NewsNewsIndia

യുപിഐ സേവനങ്ങൾ ഇനി യുഎഇയിലും! ഇടപാടുകൾ ഇനി സെക്കന്റുകൾക്കുള്ളിൽ നടത്താം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും സാന്നിധ്യത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ ഒപ്പുവെച്ചത്

ഇന്ത്യയിൽ വമ്പൻ ഹിറ്റായി മാറിയ യുപിഐ സേവനങ്ങൾ ഇനി യുഎഇയിലും ലഭ്യം. യുഎഇയിൽ യുപിഐ, റുപേ കാർഡ് സേവനങ്ങൾക്കാണ് പ്രധാനമന്ത്രി തുടക്കമിട്ടിരിക്കുന്നത്. നിലവിൽ, ഇന്ത്യയുടെ ഓൺലൈൻ പണമിടപാടായ യുപിഐയും, യുഎഇയിലെ എഎഎൻഐയും തമ്മിലാണ് ബന്ധിപ്പിച്ചിരിക്കുന്നത്. കൂടാതെ, റുപേ കാർഡുകളെ യുഎഇയിലെ ജയ്‌വാൻ കാർഡുമായും ബന്ധിപ്പിച്ചിട്ടുണ്ട്. ഇവ ഇന്ത്യൻ പ്രവാസികൾക്കും, യുഎഇ നിവാസികൾക്കും ഏറെ ഗുണം ചെയ്യുന്നതാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും സാന്നിധ്യത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ ഒപ്പുവെച്ചത്. ഇതിന് പുറമേ, ഉഭയകക്ഷി നിക്ഷേപ ഉടമ്പടി, ഇലക്ട്രിക്കല്‍ ഇന്റര്‍കണക്ഷന്‍, വ്യാപാര മേഖലയിലെ സഹകരണം, ഇന്ത്യ-മിഡിൽ ഈസ്റ്റ് സാമ്പത്തിക ഇടനാഴിയില്‍ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള കരാര്‍, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികളിലെ സഹകരണത്തിനുള്ള ധാരണാപത്രം എന്നിവയുടെ കൈമാറ്റത്തിനും ഇരു നേതാക്കളും സാക്ഷ്യം വഹിച്ചിട്ടുണ്ട്.

Also Read: മിഷൻ ബേലൂർ മഗ്‌ന നാലാം ദിവസത്തിലേക്ക്, മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും

shortlink

Related Articles

Post Your Comments

Related Articles


Back to top button