ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. ബന്ധം ദൃഢമാക്കുന്ന ചർച്ചയാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
Read Also: ‘രാഖി കയ്യിൽ കെട്ടി രക്ഷാബന്ധൻ ആഘോഷിച്ചു’: അഭിമാനിക്കുന്ന ഹിന്ദുവാണ് താനെന്ന് ഋഷി സുനക്
നാളെ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് ജോ ബൈഡൻ ഇന്ത്യയിലെത്തിയത്. ഡൽഹിയിൽ വെച്ചാണ് ഉച്ചകോടി നടക്കുന്നത്. ഇന്ത്യ അമേരിക്ക ബന്ധം ദൃഡമായി മുന്നോട്ടു കൊണ്ടു പോകാൻ സഹകരണം ശക്തമാക്കുമെന്ന് ചർച്ചയിൽ ഇരുനേതാക്കളും അറിയിച്ചു. ജൂണിൽ വാഷിംഗ്ടണിലെ ചർച്ചയിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്ന കാര്യം പുരോഗമിക്കുകയാണെന്നും നേതാക്കൾ വിശദമാക്കി.
Post Your Comments