ഒറ്റപ്പാലം: വാണിയംകുളത്ത് ഗോഡൗണിനുള്ളിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പനയൂർ സ്വദേശിയായ ആലിക്കപ്പറമ്പിൽ രാധാകൃഷ്ണൻ (48) ആണ് മരിച്ചത്.
Read Also : ‘ഇത് ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്കുള്ള മറുപടി’: ചാണ്ടി ഉമ്മന്റെ വിജയത്തിൽ അച്ചു ഉമ്മൻ
സ്റ്റേറ്റ് ബാങ്കിന് പിറകിലുള്ള ഗോഡൗണിനുള്ളിലാണ് മൃതദേഹം കണ്ടത്. കണ്ണിയംപുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇരുമ്പ് പൈപ്പുകൾ സൂക്ഷിക്കുന്ന ഗോഡൗണിലെ നടത്തിപ്പുകാരനായിരുന്നു രാധാകൃഷ്ണൻ.
ഇന്നലെ രാവിലെ 9.30 ഓടെ ഗോഡൗണിന് സമീപത്തുള്ള കടയിലെ ജീവനക്കാരാണ് മൃതദേഹം കണ്ടത്. തുടർന്ന് ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments