പാലാ: ചുമട്ടുതൊഴിലാളി ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. തറകുന്നേൽ ജോജോ ജോസഫ് (58) ആണ് ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്.
പാലാ മഹാറാണി ജംഗ്ഷനിലെ സ്ഥാപനത്തിലെ ജോലിയ്ക്കിടെ ഇന്നലെ രാവിലെ11 നാണ് സംഭവം. ജോലിസ്ഥലത്തെ ശുചിമുറിയിൽ ജോജോയെ കുഴഞ്ഞ് വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. കൂടെ പണിയുന്ന തൊഴിലാളികൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : ഉദയനിധിയുടെ പ്രസ്താവനയെ വളച്ചൊടിച്ച് വംശഹത്യക്കുള്ള ആഹ്വാനമായി ദുരുപയോഗം ചെയ്തു: പിന്തുണയുമായി പാ രഞ്ജിത്ത്
സംസ്കാരം ഇന്നു രണ്ടിന് ളാലം പഴയപള്ളിയിൽ നടക്കും. ഭാര്യ: മേഴ്സി അതിരുമ്പുഴ താഴത്തിരുപ്പേൽ കുടുംബാംഗം. മക്കൾ: ഡാനി, ഡോണ, ഡെന്നി.
Post Your Comments