കൊല്ലം: അഞ്ചലിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. കരുകോണ്‍ സ്വദേശി ഷാജഹാൻ (65) ആണ് തൂങ്ങി മരിച്ചത്. പരിക്കേറ്റ അനീസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : ചെറുകിട സമ്പാദ്യ പദ്ധതിയിൽ അംഗമാണോ? ഈ തീയതിക്കകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ അക്കൗണ്ട് മരവിച്ചേക്കാം
അതേസമയം, എറണാകുളത്ത് വീട്ടില്‍ കയറി പെണ്‍കുട്ടിയെയും മാതാപിതാക്കളെയും വെട്ടിപരിക്കേല്‍പ്പിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു. രായമംഗലം സ്വദേശി ഔസേപ്പ്, ഭാര്യ ചിന്നമ്മ, മകള്‍ അല്‍ക്ക(19) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. പ്രതി എല്‍ദോസിനെ ഇയാളുടെ ഇരിങ്ങോലിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
എറണാകുളം പെരുമ്പാവൂര്‍ രായമംഗലത്ത് ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മാതാപിതാക്കള്‍ക്ക് വെട്ടേറ്റത്. ഇവിടെ നിന്ന് രക്ഷപെട്ട പ്രതിയെ തേടി പൊലീസ് ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Post Your Comments