നിരവധി തരത്തിലുള്ള ചെറുകിട സമ്പാദ്യ പദ്ധതിയിൽ നിക്ഷേപം നടത്തുന്നവരാണ് മിക്ക ആളുകളും. അത്തരത്തിലുള്ള ചെറുകിട സമ്പാദ്യ പദ്ധതിയിലെ അംഗങ്ങൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. നിലവിലുള്ള നിക്ഷേപകർ അക്കൗണ്ടുമായി ആറ് മാസത്തിനകം ആധാർ കാർഡ്, പാൻ കാർഡ് എന്നിവ ലിങ്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സമയപരിധി അവസാനിക്കാൻ ഇനി മൂന്നാഴ്ച മാത്രമാണ് ബാക്കിയുള്ളത്. അതിനാൽ, നിക്ഷേപകർ സപ്തംബർ 30-നകം ആധാർ കാർഡ്, പാൻ കാർഡ് വിവരങ്ങൾ നിർബന്ധമായും ലിങ്ക് ചെയ്തിരിക്കണം. ഈ പ്രക്രിയ പൂർത്തീകരിക്കാത്ത പക്ഷം അക്കൗണ്ട് മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.
ആധാർ വിവരങ്ങൾ സമർപ്പിച്ചിട്ടില്ലെങ്കിൽ അക്കൗണ്ട് നിഷ്ക്രിയമാകുന്നതിന് പുറമേ, സമ്പാദിച്ച പലിശ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടില്ല. കൂടാതെ, നിക്ഷേപകർക്ക് പിന്നീട് പിപിഎഫ് അല്ലെങ്കിൽ സുകന്യ സമൃദ്ധി അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കാൻ കഴിയില്ല. അതിനാൽ, ആധാർ വിവരങ്ങൾ ഉടൻ സമർപ്പിക്കേണ്ടതാണ്. പോസ്റ്റ് ഓഫീസ് സ്കീമുകൾ എന്ന് അറിയപ്പെടുന്ന ചെറുകിട സമ്പാദ്യ പദ്ധതികൾ ആകർഷകമായ പലിശ നിരക്കുകളാണ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. സെക്ഷൻ 80 സി പ്രകാരം, ചില സ്കീമുകളിൽ നികുതി ഇളവുകളും ലഭിക്കുന്നുണ്ട്.
Also Read: കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വ്വകാല റെക്കാര്‍ഡില്‍, ജീവനക്കാരെ അഭിനന്ദിച്ച് സിഎംഡി
Post Your Comments