തൃശൂര്‍: ഗുരുവായൂര്‍ മേല്‍പാലത്തിന്റെ പണി വൈകിയത് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണെന്ന വിമർശനവുമായി സുരേഷ് ഗോപി. റെയില്‍വേ ട്രാക്കിന് മുകളിലെ ഗാര്‍ഡറിന്റെ വര്‍ക്കുകള്‍ റെയില്‍വേ പൂര്‍ത്തീകരിക്കുന്നത് റെക്കോര്‍ഡ് വേഗതയിലാണ് എന്നും അപ്രോച്ച് റോഡുകളുടെ പണി പൂര്‍ത്തിയാക്കാൻ സംസ്ഥാന സര്‍ക്കാര്‍ കാലതാമസം വരുത്തിയതാണ് റെയില്‍വേയുടെ പണി വൈകാൻ കാരണമെന്നും സുരേഷ് ഗോപി ചൂണ്ടികാണിച്ചു.
READ ALSO: ‘ഞങ്ങൾ പറയുന്നത് ‘ഭാരത് മാതാ’ എന്നാണ്, അല്ലാതെ ‘ഇന്ത്യ മാതാ’ എന്നല്ല’: പേര് മാറ്റത്തിൽ ബി.ജെ.…
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘അപ്രോച്ച് റോഡുകളുടെ പണി പുരോഗമിച്ച സമയത്ത് ഗുരുവായൂരിലെ മേല്‍പ്പാലത്തെപ്പറ്റി സമരസമിതിക്കാര്‍ അറിയിച്ചപ്പോള്‍ തന്നെ റെയില്‍വേയുമായി ബന്ധപ്പെട്ട് വര്‍ക്ക് വേഗത്തിലാക്കിയതാണ്. ഇപ്പോള്‍ റെയില്‍വേയുടെ ജോലികള്‍ കഴിഞ്ഞാലും സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട മേല്‍പ്പാലത്തിന്റെ ജോലികള്‍ പൂര്‍ത്തിയാവാത്ത അവസ്ഥയിലാണ്. ആവശ്യപ്പെട്ടതിന് ഒരാഴ്ചയ്ക്കുള്ളില്‍ ഗാര്‍ഡര്‍ ഇവിടെ എത്തിയിട്ടുണ്ട്. സംശയമുള്ളവര്‍ ഡിആര്‍എമ്മിനോട് ചോദിക്കൂ. നിങ്ങള്‍ ഇവിടെ തിരഞ്ഞെടുത്തവരുടെ മിടുക്ക് ഇതില്‍ ഒരു ശതമാനം പോലുമില്ല. ഇത് വിളിച്ച് പറഞ്ഞ് നടക്കേണ്ടതല്ല. പക്ഷെ, പറയാതെ വയ്യ.
ഇവിടുത്തെ ജനപ്രതിനിധികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കള്ളം പ്രചരിപ്പിക്കുകയാണ്. ആദ്യം ഏറ്റെടുത്ത ജോലികള്‍ തീര്‍ക്കണം. എന്നിട്ട് വീരവാദം മുഴക്കിയാല്‍ മതി. ഇത് താക്കീതോടെ തന്നെയാണ് പറയുന്നത്. എന്തെങ്കിലും പറയാൻ ഉണ്ടെങ്കില്‍ നേരിട്ട് വരട്ടെ. ഗുരുവായൂരിന്റെ വികസനത്തിന് വേണ്ടി അമൃത് പ്രസാദ് പദ്ധതികള്‍ പ്രകാരം കോടികള്‍ നല്കിയ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തല്‍ മാത്രമാണ് ചിലരുടെ ജോലി. കുപ്രചരണങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിക്കാൻ എന്നെ നിര്‍ബന്ധിതനാക്കിയതാണ്’- സുരേഷ് ഗോപി പറഞ്ഞു.
Post Your Comments