Latest NewsNewsIndia

‘ഞങ്ങൾ പറയുന്നത് ‘ഭാരത് മാതാ’ എന്നാണ്, അല്ലാതെ ‘ഇന്ത്യ മാതാ’ എന്നല്ല’: പേര് മാറ്റത്തിൽ ബി.ജെ.…

ജയ്പൂർ: ഇന്ത്യയുടെ പേര് മാറ്റവുമായി ബന്ധപ്പെട്ടുയർന്ന അലയൊലികൾ അവസാനിക്കുന്നില്ല. ഇന്ത്യയുടെ പേര് വലുതായിട്ടൊന്നും മാറ്റുന്നില്ലെന്നും ‘ഭാരത് മാതാ’ എന്നാണ് വിളിച്ചുകൊണ്ടിരുന്നതെന്നും ഇനി ‘ഭാരത്’ എന്ന് രാജ്യത്തെ വിളിക്കുമെന്ന് വ്യക്തമാക്കി ബി.ജെ.പിയുടെ സി പി ജോഷി. എൻ‌ഡി‌ടി‌വിയുടെ രാജസ്ഥാൻ ചാനലിന്റെ സമാരംഭ വേളയിൽ ഒരു പ്രത്യേക ആശയവിനിമയത്തിനിടെയാണ് ജോഷി തന്റെ നിലപാട് അറിയിച്ചത്. പുതിയ നീക്കത്തെ താൻ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങൾ ഭാരതമാതാ ജപിക്കാറുണ്ട്, ഇന്ത്യാ മാതാവല്ല. ലോകത്തെ ഒരു തുണ്ട് ഭൂമിയായിട്ടല്ല, മാതാവായി കണക്കാക്കുന്ന ലോകത്തിലെ ഒരേയൊരു രാജ്യം നമ്മുടേതാണ്. അതിനാൽ അതിനെ ഇന്ത്യ എന്ന് മാത്രമേ വിളിക്കാവൂ’, അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ജി 20 നേതാക്കൾക്കുള്ള പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ ക്ഷണത്തിൽ ‘ഇന്ത്യയുടെ രാഷ്ട്രപതി’ എന്നതിന് പകരം ‘ഭാരതത്തിന്റെ പ്രസിഡന്റ്’ എന്ന് അവരെ പരിചയപ്പെടുത്തിയിരുന്നു. ഇതാണ് ചർച്ചകൾക്ക് കാരണമായത്. വിദേശ പ്രതിനിധികൾക്ക് കൈമാറിയ ജി20 ബുക്ക്‌ലെറ്റ് എരിതീയിൽ എണ്ണയൊഴിക്കുന്നതായിരുന്നു. ‘ഭാരതം, ജനാധിപത്യത്തിന്റെ മാതാവ്’, ‘ഭാരത് എന്നത് രാജ്യത്തിന്റെ ഔദ്യോഗിക നാമമാണ്. ഭരണഘടനയിലും 1946-48 കാലത്തെ ചർച്ചകളിലും ഇത് പരാമർശിക്കുന്നുണ്ട്’, ബുക്ക്‌ലെറ്റിൽ പറയുന്നു.

കോൺഗ്രസ് ഇതിനെതിരെ രംഗത്ത് വന്നു. പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കാൻ കോൺഗ്രസ് സർക്കാരിനോട് ആവശ്യപ്പെടുകയും രാജ്യത്തെ ഇരുട്ടിൽ തപ്പുകയാണെന്ന് ആരോപിക്കുകയും ചെയ്തു. ഇന്ത്യാ സഖ്യം രൂപീകരിക്കുന്നതിലുള്ള സർക്കാരിന്റെ പ്രതികരണമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button