ന്യൂഡല്‍ഹി: സെപ്തംബര്‍ 9,10 തീയതികളില്‍ പ്രഗതി മൈതാനത്ത് പുതുതായി നിര്‍മ്മിച്ച ഭാരത് മണ്ഡപം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്ക് മുന്നോടിയായി, നഗരത്തിലെ പ്രധാന റോഡുകളും മറ്റ് പ്രധാന പ്രദേശങ്ങളും മുഖം മിനുക്കി. ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെയും പ്രഗതി മൈതാന്‍ തുരങ്കത്തിന്റെയും അടുത്തുള്ള പ്രമുഖ ഫുട്പാത്തിലും പ്രധാന സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള പ്രകാശിത G20 ലോഗോകളുടെ ദൃശ്യങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
Read Also: സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി വാഗമണ്ണിലെ ചില്ലുപാലം, നാളെ നാടിന് സമർപ്പിക്കും
നഗരത്തിന് മോടി കൂട്ടുന്നതിനായി ഗ്രാഫിറ്റിസ്, ശില്‍പങ്ങള്‍, ജലധാരകള്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. നിരവധി മെട്രോ സ്റ്റേഷനുകള്‍ അവയുടെ കെട്ടിടങ്ങള്‍, തൂണുകള്‍, അതിര്‍ത്തി ഭിത്തികള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ എന്നിവടങ്ങളിലും മേക്ക് ഓവര്‍ നടത്തി. ജി-20 ഉച്ചകോടി കണക്കിലെടുത്ത്, ദേശീയ തലസ്ഥാനത്ത് സുഗമമായ ഗതാഗതം ഉറപ്പാക്കാന്‍ ഡല്‍ഹി പോലീസ് നിരവധി നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments