തൃശൂര്‍: ലാബ് ജീവനക്കാരിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വയനാട് കല്‍പറ്റ കാവുമന്ദം മലഞ്ചേരി പൂക്കുന്ന് വീട്ടില്‍ സുരേഷിന്റെ മകള്‍ ആതിരയാണ് (19) മരിച്ചത്. സെന്റ് മേരീസ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സുധര്‍മ ലാബിലെ ട്രെയിനി ജീവനക്കാരിയാണ് ആതിര.
Read Also : നിയമസഭയിൽ താൻ പറഞ്ഞ കാര്യങ്ങൾ സത്യം: മിണ്ടാതിരുന്ന് അലവൻസ് വാങ്ങാനല്ല തന്നെ ജനം ജയിപ്പിച്ചതെന്ന് ഗണേഷ് കുമാർ
ചൊവ്വാഴ്ച രാവിലെ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 10 മാസം മുമ്പാണ് ആതിര സ്ഥാപനത്തില്‍ ജോലിക്കെത്തിയത്.
Read Also : തിരുപ്പതി വെങ്കിടേശ്വരന്റെ അനുഗ്രഹം തേടി ഷാരൂഖ് ഖാൻ: ഒപ്പം മകൾ സുഹാനയും നയൻതാരയും കുടുംബവും
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ എരുമപ്പെട്ടി പൊലീസ് ഇൻക്വസ്റ്റ് നടത്തി. തുടർന്ന്, മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)
Post Your Comments