IdukkiKeralaNews

വാഗമണ്ണിലെ ചില്ലുപാലം ശ്രദ്ധേയമാകുന്നു! ചുരുങ്ങിയ കാലയളവിനുള്ളിൽ സന്ദർശിച്ചത് ഒരു ലക്ഷത്തിലധികം പേർ

ഈ വർഷം സെപ്റ്റംബർ ആറാം തീയതിയാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ചില്ലുപാലം നാടിന് സമർപ്പിച്ചത്

ഇടുക്കി: സഞ്ചാരികൾക്കിടയിൽ വമ്പൻ ഹിറ്റായി വാഗമണ്ണിലെ ചില്ലുപാലം. കഴിഞ്ഞ മൂന്നര മാസത്തിനുള്ളിൽ ഏകദേശം ഒരു ലക്ഷത്തിലധികം സഞ്ചാരികളാണ് ചില്ലുപാലം സന്ദർശിച്ചത്. സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ കൂറ്റൻ ചില്ലു പാലത്തിന്റെ നീളം 40 മീറ്ററാണ്. വാഗമണ്ണിൽ നിന്ന് നാല് കിലോമീറ്റർ സഞ്ചരിച്ചാൽ കോലാഹമേട്ടിലെത്താം. ഇവിടെയാണ് വിസ്മയം നിറയ്ക്കുന്ന ചില്ലുപാലം സ്ഥിതി ചെയ്യുന്നത്. അവധി ദിനങ്ങളിൽ വൻ ജനത്തിരക്കാണ് ഈ മേഖലയിൽ അനുഭവപ്പെടുന്നത്. നേരിട്ടെത്തി വേണം ടിക്കറ്റെടുക്കാൻ.

ഈ വർഷം സെപ്റ്റംബർ ആറാം തീയതിയാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ചില്ലുപാലം നാടിന് സമർപ്പിച്ചത്. ഉദ്ഘാടനം ചെയ്തത് മുതൽ എല്ലാ ദിവസവും നിരവധി സഞ്ചാരികൾ ചില്ലുപാലം കാണാൻ എത്താറുണ്ട്. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പ്രവേശനം. ഒരേസമയം 15 പേർക്കാണ് പ്രവേശനം. ഒരാൾക്ക് പരമാവധി 5 മിനിറ്റ് മുതൽ 10 മിനിറ്റ് വരെ ചില്ലുപാലത്തിൽ സമയം ചെലവഴിക്കാവുന്നതാണ്. ഒരു ദിവസം ഏകദേശം 1200 പേർ ചില്ലുപാലം സന്ദർശിക്കുന്നുണ്ട്. ഒരാൾക്ക് 250 രൂപയാണ് പ്രവേശന ഫീസ്. 3 കോടി രൂപ ചെലവിലാണ് ചില്ലുപാലം നിർമ്മിച്ചിരിക്കുന്നത്. ഇതുവരെയുള്ള ടിക്കറ്റ് വരുമാനം 2.50 കോടി രൂപയാണ്.

Also Read: ഇടുക്കിയിൽ 17 കാരിയെ മദ്യം നൽകി കൂട്ടബലാത്സം​ഗത്തിനിരയാക്കി: ക്രൂര പീഡനത്തിനിരയായ പെൺകുട്ടി അവശനിലയിൽ

shortlink

Related Articles

Post Your Comments


Back to top button