Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

വാഗമണ്‍ ഓഫ്‌ റോഡ് ഡ്രൈവ്: ജോജു ഉള്‍പ്പെടെ 17 പേര്‍ക്ക് പോലീസിന്റെ നോട്ടീസ്

 

 

ഇടുക്കി: വാഗമണ്‍ ഓഫ്‌ റോഡ് ഡ്രൈവില്‍ പങ്കെടുത്ത നടൻ ജോജു ജോർജ് ഉൾപ്പെടെയുള്ള 17 പേർക്ക് വാഗമൺ പോലീസ് നോട്ടീസ് അയച്ചു. ഓഫ്റോഡ് ഡ്രൈവിൽ ഉപയോഗിച്ച വാഹനങ്ങളും അതിന്റെ രേഖകളുമായി 15 ദിവസത്തിനുള്ളിൽ നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മോട്ടോർ വാഹന വകുപ്പ് നൽകിയിട്ടുള്ള നോട്ടീസിന് പുറമെയാണ് പോലീസ് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കാൻ ശ്രമിച്ചെന്ന കേസിലാണ് പോലീസ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. കെ.എസ്.യു. നൽകിയ പരാതിയിൽ തന്നെയാണ് ഈ നടപടി. ഇതേ തുടർന്ന്, മോട്ടോർ വാഹന വകുപ്പ് ജോജുവിനോട് ലൈസൻസുമായി ഹാജരാകാൻ ആവശ്യപ്പെട്ട് മുൻപ് തന്നെ നോട്ടീസ് അയച്ചിരുന്നു.
പരാതി ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ മത്സരത്തിൽ പങ്കെടുത്തവരോട് നേരിട്ട് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നാല് പേരാണ് അന്ന് നേരിട്ട് ഹാജരായി വിശദീകരണം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button