എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർക്കെതിരായലൈംഗിക അതിക്രമക്കേസിൽ അതിജീവിതയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഓൺലൈനായി ആയിരിക്കും ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുക. ഇതിനുശേഷമാകും പ്രതിയായ ഡോക്ടർ മനോജിനെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള തുടർനടപടികൾ ഉണ്ടാവുക.
വനിതാ ഡോക്ടറുടെ വാക്കാലുള്ള പരാതി കൈകാര്യം ചെയ്യുന്നതിൽ ആശുപത്രിക്ക് വീഴ്ച സംഭവിച്ചോ എന്നും പൊലീസ് പരിശോധിക്കും. 2019ൽ അതേ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
വിദേശത്തുള്ള വനിത ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ആരോപണ വിധേയനായ ഡോക്ടർ മനോജിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് ഇന്നലെ കേസെടുത്തത്. ഐപിസി 354 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Post Your Comments