ThiruvananthapuramLatest NewsKeralaNattuvarthaNews

അക്രമമോ നിയമലംഘനമോ ഉണ്ടായിട്ടിട്ടില്ല: നാമജപയാത്രയ്‌ക്കെതിരായ കേസ് പിന്‍വലിക്കാൻ നിയമോപദേശം

തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ വിവാദ മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എന്‍എസ്എസ് നടത്തിയ നാമജപയാത്രക്കെതിരെ എടുത്ത കേസ് പിന്‍വലിക്കാമെന്ന് നിയമോപദശം. ഘോഷയാത്രയില്‍ അക്രമമോ നിയമലംഘനമോ ഉണ്ടായിട്ടിട്ടില്ലെന്നും നാമജപയാത്രക്കെതിരെ വ്യക്തികളോ സംഘടനകളോ ആരും പരാതിപ്പെടാത്ത സാഹചര്യത്തില്‍ കേസ് പിന്‍വലിക്കാമെന്നുമാണ് നിയമോപദേശം.

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ മനുവാണ് കന്റോണ്‍മെന്റ് പൊലീസിന് നിയമോപദേശം നല്‍കിയത്. ഓഗസ്റ്റ് 2ന് പാളയം ഗണപതി ക്ഷേത്രത്തിനു സമീപം നാമജപയാത്ര നടത്തിയതിന്റെ പേരില്‍ എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെതിരെയും കണ്ടാല്‍ അറിയാവുന്ന ആയിരത്തോളം പ്രവര്‍ത്തകരെയും പ്രതി ചേര്‍ത്താണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. മുൻ‌കൂർ അനുമതി നേടാതെയാണ് മാര്‍ച്ച് നടത്തിയതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. നാമജപയാത്രയിൽ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്ന് കോടതിയുടെ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button