ഉദ്യോഗാർത്ഥികൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്. ഇത്തവണ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ഫ്ലിപ്കാർട്ടിന്റെ നീക്കം. വരാനിരിക്കുന്ന ഉത്സവ സീസണിൽ ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിന്റെ ഭാഗമായി വിതരണ ശൃംഖലയിലൂടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സാധ്യത. സോർട്ടേഷൻ സെന്ററുകൾ, ഡെലിവറി ഹബ്ബുകൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ ഒഴിവ് പ്രതീക്ഷിക്കാവുന്നതാണ്.
ഉത്സവ സീസണിൽ രാജ്യത്തുടനീളം ബിസിനസ് ശക്തമാക്കാനുള്ള നീക്കങ്ങൾ ഇതിനോടകം തന്നെ ഫ്ലിപ്കാർട്ട് ആരംഭിച്ചിട്ടുണ്ട്. പുതുതായി ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാരെ സപ്ലൈ ചെയിൻ പ്രക്രിയയിൽ പരിശീലനത്തിന് വിധേയരാക്കുന്നതാണ്. കൂടാതെ, ഹെൽഡ് ഡിവൈസുകൾ, പിഒഎസ് മെഷീനുകൾ, സ്കാനറുകൾ, വിവിധ മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവയും മറ്റും കൈകാര്യം ചെയ്യാനുള്ള പരിശീലനവും നൽകും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പുറമേ, ഉത്തർപ്രദേശ്, ഗുജറാത്ത്, ബീഹാർ, പഞ്ചാബ്, രാജസ്ഥാൻ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രത്യേക ഹബ്ബുകൾ തുടങ്ങാൻ പദ്ധതിയിടുന്നുണ്ട്.
Post Your Comments