KeralaLatest NewsNews

പുതുപ്പള്ളിയില്‍ എല്‍ഡിഎഫിന് വിജയം ഉറപ്പ്: മന്ത്രി പി.എ മുഹമ്മദ് റിയാസ്

കോട്ടയം: പുതുപ്പള്ളിയില്‍ എല്‍ഡിഎഫിന് വിജയം ഉറപ്പെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചുവപ്പിനെ കാവിയാക്കാന്‍ ആഗ്രഹിക്കുന്ന ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. വളരെ ബോധപൂര്‍വമുള്ള നീക്കമാണ് നടക്കുന്നത്. ഈ നീക്കം പുതുപ്പള്ളി മാത്രം ലക്ഷ്യമാക്കി ഉള്ളതാണെന്ന് കരുതാനാകില്ലെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.

Read Also: ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

‘മതനിരപേക്ഷതയുടെ പ്രതീക്ഷയാണ് ചുവപ്പ്. ആ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചാല്‍ നിരാശ സൃഷ്ടിക്കപ്പെടും. ചുവപ്പിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍’, മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

അതേസമയം പുതുപ്പള്ളി മണ്ഡലത്തില്‍ ഇന്ന് നിശബ്ദ പ്രചാരണം ആണ് നടക്കുക. നാളെയാണ് വോട്ടെടുപ്പ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ എന്നിവരടക്കം ഏഴ് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button