ന്യൂഡല്‍ഹി : കശ്മീരിലും അരുണാചല്‍ പ്രദേശിലും ജി 20 സമ്മേളനം നടത്തരുതെന്ന പാകിസ്ഥാന്റെയും ചൈനയുടെയും എതിര്‍പ്പ് തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഏത് ഭാഗത്തും യോഗങ്ങള്‍ നടത്താന്‍ അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കശ്മീര്‍ തര്‍ക്ക പ്രദേശമായതിനാല്‍ ഇവിടെ പരിപാടി നടത്തരുതെന്നാണ് ഇരു രാജ്യങ്ങളുടെയും നിലപാട് . എന്നാല്‍ ഇത് ഇന്ത്യ അംഗീകരിക്കില്ലെന്നാണ് ശക്തമായ ഭാഷയില്‍ പ്രധാനമന്ത്രി മറുപടി നല്‍കിയത് .
Read Also: തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർ പട്ടിക: സെപ്റ്റംബർ 23 വരെ പേര് ചേർക്കാം
‘നമ്മുടെ രാജ്യം വിശാലവും മനോഹരവും വൈവിധ്യങ്ങള്‍ നിറഞ്ഞതുമാണ്. രാജ്യത്ത് ജി20 സമ്മേളനം നടക്കുമ്പോള്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും യോഗങ്ങള്‍ നടക്കുന്നത് സ്വാഭാവികമാണ്.’സൗനോ സാത്ത് സൗ വികാസ്’ രാജ്യത്തിന് മാത്രമല്ല ലോകത്തിനും വഴികാട്ടിയാണ്’, പ്രധാനമന്ത്രി മോദി പറഞ്ഞു.
ജി 20ല്‍ ഇന്ത്യയുടെ അധ്യക്ഷസ്ഥാനം നിരവധി നല്ല മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ടെന്നും അവയില്‍ ചിലത് തന്റെ ഹൃദയത്തോട് വളരെ അടുത്താണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments