ഡൽഹി: ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ ‘ഹിന്ദു രാഷ്ട്ര’ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സമാജ്‌വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ. ഇന്ത്യ ഒരിക്കലും ഹിന്ദു രാഷ്ട്രമല്ലെന്നും അങ്ങനെ ഒരിക്കലും ഉണ്ടായിട്ടില്ലെന്നും സ്വാമി പ്രസാദ് മൗര്യ സോഷ്യൽ മീഡിയയിൽ പറഞ്ഞു. ഇന്ത്യ അന്തർലീനമായി ഒരു ബഹുസ്വര രാഷ്ട്രമാണെന്നും പ്രസാദ് മൗര്യ കൂട്ടിച്ചേർത്തു.
‘നമ്മുടെ ഭരണഘടന ഒരു മതേതര രാഷ്ട്രം എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യയിലെ എല്ലാ ജനങ്ങളും ഇന്ത്യക്കാരാണ്. നമ്മുടെ ഇന്ത്യൻ ഭരണഘടന എല്ലാ മതങ്ങളുടെയും വിശ്വാസങ്ങളുടെയും വിഭാഗങ്ങളുടെയും സംസ്‌കാരങ്ങളുടെയും പ്രാതിനിധ്യത്തെ പ്രതിനിധീകരിക്കുന്നു.’ സ്വാമി പ്രസാദ് മൗര്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.
നേരത്തെ, ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്നും ഹിന്ദുക്കൾ എല്ലാ ഇന്ത്യക്കാരെയും പ്രതിനിധീകരിക്കുന്നുവെന്നും മോഹൻ ഭാഗവത് പറഞ്ഞിരുന്നു. ‘ഹിന്ദുസ്ഥാൻ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്, ഇത് ഒരു വസ്‌തുതയാണ്. പ്രത്യയശാസ്ത്രപരമായി, എല്ലാ ഭാരതീയരും ഹിന്ദുക്കളാണ്, ഹിന്ദുക്കൾ എന്നാൽ എല്ലാ ഭാരതീയരമാണ്. ഇന്ന് ഭാരതത്തിൽ ഉള്ളവരെല്ലാം ഹിന്ദു സംസ്‌കാരവുമായും ഹിന്ദു പൂർവ്വികരുമായും ഹിന്ദു ഭൂമിയുമായും ബന്ധപ്പെട്ടവരാണ്,’ എന്നായിരുന്നു മോഹൻ ഭാഗവതിന്റെ വാക്കുകൾ.
Post Your Comments