Latest NewsKeralaCinemaMollywoodNewsEntertainment

‘പോകുന്നു’വെന്ന് അവൾ കരഞ്ഞു പറഞ്ഞു, നോക്കാൻ പറഞ്ഞിട്ടും അവൻ കേട്ടില്ല: പൊട്ടിക്കരഞ്ഞ് അപർണയുടെ അമ്മ

തിരുവനന്തപുരം: സിനിമാ- സീരിയൽ താരം അപർണ നായരുടെ മരണത്തിനു കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയുമെന്ന് ആരോപിച്ച് നടിയുടെ കുടുംബം രംഗത്തെത്തി. തന്നെ ഫോണിൽ വിളിച്ച് ‘ഞാൻ പോകുന്നു’ എന്ന് മകൾ കരഞ്ഞുപറഞ്ഞുവെന്നും, ആ സമയം അവനെ വിളിച്ച് മകളെ ഒന്ന് പോയി നോക്കാൻ പറഞ്ഞതാണെന്നും അപർണയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ കൊച്ചിനെ കൊണ്ടുപോയി കൊന്നുവെന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന അമ്മയെ ആശ്വസിപ്പിക്കാൻ ആർക്കും കഴിയുന്നില്ല.

വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് അപർണയെ മരിച്ചനിലയിൽ കണ്ടത്. ഉടനെ തന്നെ അമ്മ ബീന, സഹോദരി ഐശ്വര്യയെ വിളിച്ച് ഇക്കാര്യം പറയുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. തുടർന്ന് ഐശ്വര്യയും ബന്ധുക്കളും ചേര്‍ന്ന് അപർണയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു എന്നാണ് എഫ്ഐആറിൽ പറയുന്നത്. മരിക്കാൻ പോകുന്നതിനു മുൻപ് അപർണ അമ്മയെ വിളിച്ച് സങ്കടപ്പെട്ടു കരഞ്ഞുവെന്നും താന്‍ പോവുകയാണെന്ന് പറഞ്ഞ് കോൾ‌ കട്ട് ചെയ്തിരുന്നുവെന്നും അമ്മ പറഞ്ഞു.

മരിക്കുന്നതിന് മുന്‍പ് അപര്‍ണ അമ്മയെ വീഡിയോ കോള്‍ ചെയ്തിരുന്നു. താന്‍ പോവുകയാണെന്ന് അപര്‍ണ അമ്മയോട് പറഞ്ഞിരുന്നു. വീട്ടിലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് അപര്‍ണ ഏറെ സങ്കടപ്പെട്ടു കരഞ്ഞുവെന്നും അമ്മ പറഞ്ഞു. ഇടയ്ക്കിടയ്ക്കു പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നും അപ്പോഴൊക്കെ താൻ അവളെ സമാധാനിപ്പിക്കുമായിരുന്നുവെന്നും നെഞ്ചുതകർന്നുകൊണ്ട് അമ്മ പറയുന്നു.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

shortlink

Related Articles

Post Your Comments

Related Articles


Back to top button