Latest NewsKeralaEntertainment

ഒന്നിച്ചിരുന്ന് മദ്യപിച്ചു, പിന്നാലെ വാക്കുതർക്കത്തിൽ കുപ്പിയെടുത്തു തലയ്ക്കടിച്ചു’, നടി അപർണയുടെ ഭർത്താവിന്റെ മൊഴി

തിരുവനന്തപുരം: സീരിയൽ താരം അപർണ നായരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് സഞ്ജിത്തിനെ പൊലിസ് ചോദ്യം ചെയ്തു. ഭർത്താവിന്റെ പീഡനം കാരണമാണ് അപർണ മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. എന്നാൽ അത്തരം ആരോപണങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് സഞ്ജിത്ത് രം​ഗത്ത് വന്നിരുന്നു. കുടുംബ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. വ്യാഴാഴ്ച രണ്ട് പേരും ഒരുമിച്ച് ക്ഷേത്ര ദർശനം കഴിഞ്ഞ് എത്തിയതാണെന്നും അപർണ എന്തു കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നറിയില്ലെന്നും സഞ്ജിത് പറഞ്ഞിരുന്നു.

എന്നാൽ പോലീസി​ന്റെ ചോദ്യം ചെയ്യലിൽ സംഭവ​ദിവസം ഉച്ചയ്ക്ക് രണ്ടുപേരും മദ്യപിച്ചുവെന്നും ഇതിനിടെ വാക്കു തർക്കമുണ്ടായെന്നുമാണ് സഞ്ജിത്തിന്റെ മൊഴി. വാക്കു തർക്കത്തിനിടെ കുപ്പിയെടുത്ത് സഞ്ജിത്തിന്റെ തലക്കടിച്ചുവെന്നും മൊഴിയില്‍ നൽകി. ഉപദ്രവം കൂടിയപ്പോള്‍ മൂന്നു വയസ്സുകാരിയായ കുഞ്ഞിനെയും കൂട്ടി പുറത്തുപോയെന്നാണ് സഞ്ജിത്തിന്റെ മൊഴി.

ഭർത്താവിന്റെ പീഡനം കാരണമാണ് അപർണ മരിച്ചതെന്ന ബന്ധുക്കളുടെ പരാതിതിന്മേലാണ് പൊലിസ് ചോദ്യം ചെയ്യൽ നടത്തിയത്. എന്നാൽ സഞ്ജിത്തിനെതിരെ ആത്മഹത്യാ പ്രേരണക്ക് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് കരമന പൊലിസ് പറയുന്നു.കഴിഞ്ഞ വ്യാഴാഴ്ചയാണ് കരമന തളിയിലെ വീട്ടിനുള്ളിൽ വെച്ച് അപര്‍ണ നായര്‍ ആത്മഹത്യ ചെയ്തത്.

അതേസമയം സഞ്ജിത്തും അപർണയുടെ സഹോദരിയും രണ്ടുവർഷം മുൻപ് ഒളിച്ചോടിയതായും ഇരുവരെയും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ സംഭവത്തോടെ ഒരു കുട്ടിയുടെ അമ്മയായ സഹോദരിയെ അവരുടെ ഭർത്താവ് ഉപേക്ഷിച്ചിരുന്നു. ഇതിനു ശേഷം അപർണ്ണയും ഭർത്താവും വീണ്ടും ഒന്നിക്കുകയും ജീവിതം മുന്നോട്ട് കൊണ്ടുപോകുകയുമായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button