ന്യൂഡൽഹി: ഇന്ത്യ ചന്ദ്രനിൽ എത്തിയതുപോലെ സൂര്യനിലും എത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ സൗര പര്യവേക്ഷണ ദൗത്യത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിനുളള ഐക്യവും പ്രതിബദ്ധതയും വളർത്തുന്നതിന് പദ്ധതി ഗുണം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ കന്നി സൗരോർജ്ജ ദൗത്യമായ ആദിത്യ-എൽ 1 വിക്ഷേപിക്കാൻ തയ്യാറെടുക്കുകയാണ് ഐഎസ്ആർഒ. 75 വർഷത്തിനുള്ളിൽ നമ്മൾ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചു. നമ്മൾ ചന്ദ്രനിലെത്തി, ഉടൻ തന്നെ സൂര്യനരികിലും എത്തും. ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പരീക്ഷണങ്ങൾ നടത്തുകയാണ്. നിരവധി രഹസ്യങ്ങൾ ഇനി അനാവരണം ചെയ്യപ്പെടുമെന്ന് ശാസ്ത്രജ്ഞർ ഉറപ്പു നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അമൃത് കലശ് യാത്രയ്ക്ക് തുടക്കമിട്ട് ‘മേരാ മട്ടി മേരാ ദേശ് ‘ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘ്വാൾ, അനുരാഗ് ഠാക്കൂർ, മീനാക്ഷി ലേഖി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Read Also: യുപിഐ ഇന്റർഓപ്പറബിലിറ്റി സേവനങ്ങൾക്ക് തുടക്കമിട്ട് കൊട്ടക് മഹീന്ദ്ര ബാങ്കും, കൂടുതൽ വിവരങ്ങൾ അറിയാം
Post Your Comments