Latest NewsNewsBusiness

യുപിഐ ഇന്റർഓപ്പറബിലിറ്റി സേവനങ്ങൾക്ക് തുടക്കമിട്ട് കൊട്ടക് മഹീന്ദ്ര ബാങ്കും, കൂടുതൽ വിവരങ്ങൾ അറിയാം

ആദ്യ ഘട്ടത്തിൽ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കാണ് ആപ്പ് ലഭ്യമാക്കുക

യുപിഐ ഇന്റർഓപ്പറബിലിറ്റി സേവനങ്ങൾക്ക് തുടക്കമിട്ട് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക്. റിപ്പോർട്ടുകൾ, ഡിജിറ്റൽ റുപ്പി ആപ്പിനാണ് ബാങ്ക് രൂപം നൽകിയിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് നിലവിലുള്ള യുപിഐ ക്യൂആർ കോഡുകൾ സ്കാൻ ചെയ്ത് ഇടപാടുകൾ നടത്താൻ കഴിയുന്നതാണ്. റിസർവ് ബാങ്കിന്റെ സിബിഡിസി പൈലറ്റ് പ്രോജക്റ്റിന്റെ ഭാഗമായാണ് പുതിയ നീക്കം.

ആദ്യ ഘട്ടത്തിൽ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കാണ് ആപ്പ് ലഭ്യമാക്കുക. തുടർന്ന് ഐഒഎസ് ഉപഭോക്താക്കളിലേക്കും സേവനങ്ങൾ എത്തുന്നതാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ ഇടപാടുകൾ നടത്താനും, എളുപ്പത്തിൽ പണം കൈമാറാനും ഇ-റുപ്പി ആപ്പ് വഴി കഴിയുന്നതാണ്. ആർബിഐയുടെ മാനദണ്ഡങ്ങൾ അനുസരിച്ച്, ഇന്ത്യയിൽ ഡിജിറ്റൽ റുപ്പിക്ക് നിയമപരമായ അംഗീകാരമുണ്ട്. ഇന്റർഓപ്പറബിലിറ്റി സേവനങ്ങൾ മെച്ചപ്പെടുന്നതോടെ, കൂടുതൽ ബാങ്കുകൾ ഈ രംഗത്തേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ട്.

Also Read: ഓണം ഫെയർ 2023: സപ്ലൈകോ വില്പനശാലകളിൽ 170 കോടിയുടെ വിറ്റുവരവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button