Latest NewsNewsIndia

ചന്ദ്രയാന്‍ 3– ന്റെ കാലാവധി തീരുന്നു; ഉപകരണങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കാൻ ഇനി മണിക്കൂറുകൾ മാത്രം

ചരിത്രം കുറിച്ച ചന്ദ്രയാൻ 3 ന്റെ പര്യവേക്ഷണം സെപ്തംബർ മൂന്നിന് അവസാനിക്കും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇന്ത്യ ചരിത്രം സൃഷ്ടിച്ചിട്ട് ചാന്ദ്രോപരിതലത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ച ലാന്‍ഡറിന്റെയും റോവറിന്റെയും പ്രവർത്തനം ചന്ദ്രനിലെ പകൽ സമയം അവസാനിക്കുന്നതോടെ നിലയ്ക്കും. ജൂലൈ 14 നായിരുന്നു ചന്ദ്രയാൻ 3 വിക്ഷേപിച്ചത്. ഓഗസ്ത് 23 ന് ചന്ദ്രയാൻ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡ് ചെയ്തു. ലാൻഡറിന്റെയും റോവറിന്റെയും പ്രവർത്തനം നിലയ്ക്കുമെങ്കിലും വിക്രം ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്താനുള്ള റിട്രോ റിഫ്ലക്ടര്‍ അറേ പ്രവർത്തനം തുടരും.

ഭൂമിയിലെ പതിനാലു ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു ചാന്ദ്രദിനമാണു ചന്ദ്രയാന്റെ കാലാവധി. ചന്ദ്രനില്‍ സൂര്യനുദിച്ച് രണ്ടുദിവസം കഴിഞ്ഞാണ് സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്. ഞായറാഴ്ചയോടെ ചന്ദ്രനില്‍ പകൽ അവസാനിക്കും, ഇരുട്ട് മൂടും. ഇതോടെ വിക്രം ലാന്‍ഡറിലെ രംഭ, ചസ്തേ,ഇല്‍സ എന്നീ ഉപകരണങ്ങളും റോവറിലെ രണ്ടു സ്പെക്ട്രോ സ്കോപ്പുകളും പ്രവർത്തനം നിലയ്ക്കും. സൂര്യൻ വീണ്ടും ഉദിക്കുമ്പോൾ ഇരുവരും ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യത ഐഎസ്ആർഒ ശാസ്ത്രജ്ഞർ തള്ളിക്കളയുന്നില്ല.

അതേസമയം, ഐഎസ്ആർഒയുടെ ചന്ദ്രയാൻ നേട്ടങ്ങൾ സമൂഹത്തിൽ ശാസ്‌ത്ര മനോഭാവം ശക്തിപ്പെടുത്തുമെന്ന് ഇന്ത്യാ മുന്നണി യോഗം പ്രമേയത്തിൽ പറഞ്ഞു. അഭിമാനകരമായ കുതിപ്പുണ്ടാക്കിയ ഐഎസ്ആർഒ ശാസ്‌ത്രജ്ഞരെ ഇന്ത്യ മുന്നണി പാർട്ടികൾ അഭിനന്ദിച്ചു. ഐഎസ്ആർഒയുടെ നേട്ടങ്ങൾ കെട്ടിപ്പടുക്കാനും വികസിപ്പിക്കാനും ആഴത്തിലാക്കാനും ആറു പതിറ്റാണ്ടുകളെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button