Latest NewsNewsIndia

ചന്ദ്രയാൻ 3: വിക്ഷേപണ വാഹനത്തിന്റെ ഭാഗങ്ങൾ വടക്കൻ പസഫിക് സമുദ്രത്തിൽ പതിച്ചതായി ഐഎസ്ആർഒ

ഡൽഹി: ചന്ദ്രയാൻ 3ന്റെ വിക്ഷേപണ വാഹനമായ എൽവിഎം 3യുടെ ഭാഗങ്ങൾ ഭൗമാന്തരീക്ഷത്തിൽ തിരിച്ചെത്തിയതായി ഐഎസ്ആർഒ. വിക്ഷേപണ വാഹനത്തിന്റെ ഭാഗങ്ങൾ വടക്കൻ പസഫിക് സമുദ്രത്തിൽ പതിച്ചതായി ഐഎസ്ആർഒ അറിയിച്ചു.

വിക്ഷേപണം കഴിഞ്ഞ് 124 ദിവസങ്ങൾക്ക് ശേഷമാണിത്. എൽവിഎം 3 എം4 വിക്ഷേപണ വാഹനത്തിന്റെ ക്രയോജനിക് അപ്പർ സ്റ്റേജ് പൂർത്തിയായതായും ഐഎസ്ആർഒ വ്യക്തമാക്കി. ബുധനാഴ്ച ഉച്ചയ്ക്ക് 2.42നാണ് നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ റോക്കറ്റിന്റെ ഭാഗം അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചതെന്നും ഇത് ഇന്ത്യയ്ക്ക് മുകളിലൂടെ കടന്നു പോയിട്ടില്ലെന്നും ഐഎസ്ആർഒ പറയുന്നു.

കാ​ട്ടു​പ​ന്നി ബൈ​ക്കി​ലി​ടി​ച്ച് അപകടം: ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്

ഇന്റർ-ഏജൻസി സ്‌പേസ് ഡെബ്രിസ് കോർഡിനേഷൻ കമ്മിറ്റിയുടെ നിർദ്ദേശം അനുസരിച്ച് ലോ എർത്ത് ഓർബിറ്റിൽ 25 വർഷം മാത്രമെ വിക്ഷേപണ വാഹനങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടാവാൻ പാടുള്ളൂ. ഈ നിയമം എൽവിഎം3 എം4 ക്രയോജനിക് അപ്പർ സ്റ്റേജ് തിരിച്ചിറങ്ങിയതിലൂടെ പാലിക്കപ്പെട്ടതായും ഐഎസ്ആർഒ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button