തിരുവനന്തപുരം: ഭാരതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായ ഐഎസ്ആഒയിലെ ശാസ്ത്രജ്ഞന്മാരും തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ പൂർവ്വവിദ്യാർത്ഥികളുമായ 600 ഓളം മഹത് വ്യക്തികളെ സിഇടിയിൽ സംഘടിപ്പിക്കുന്ന ചാന്ദ്രതാരാ എന്ന പരിപാടിയിലൂടെ ആദരിക്കുന്നു.
നവംബർ 11ന് രാവിലെ 10 ന് നടക്കുന്ന ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ ജി മാധവൻ നായർ, ഡോ രാജശ്രീ. എം എസ് (ഡയറക്ടർ, സാങ്കേതിക വിദ്യാഭ്യാസം), എസ് ഉണ്ണികൃഷ്ണൻ നായർ (ഡയറക്ടർ – VSSC), ഡോ വി നാരായണൻ (ഡയറക്ടർ, LPSC), എ രാജരാജൻ (ഡയറക്ടർ – SDSC, SHAR) എം മോഹൻ, (ഡയറക്ടർ -ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ) പത്മകുമാർ ഇ എസ് (ഡയറക്ടർ – IISU) തുടങ്ങിയവർ മുഖ്യ അതിഥികളായിരിക്കും. ശശിതരൂർ എം പി, ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് എന്നിവർ വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ അറിയിക്കും.
Read Also: ഭൂമി അളക്കുന്നതിന് കൈക്കൂലി: റവന്യൂ ഉദ്യോഗസ്ഥന് വിജിലൻസ് പിടിയിൽ
Post Your Comments