KottayamLatest NewsKeralaNattuvarthaNews

കേരളത്തെ ഇത്രത്തോളം മനസിലാക്കിയ ഒരു അച്ഛൻ്റെ മകനെ പുതുപ്പള്ളിയും മനസിലാക്കും: ചാണ്ടി ഉമ്മന് വോട്ട് തേടി അഖിൽ മാരാർ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ ചാണ്ടി ഉമ്മന് വേണ്ടി വോട്ട് അഭ്യർഥിച്ച് ബിഗ് ബോസ് സീസൺ 5 ലെ വിജയി അഖിൽ മാരാർ രംഗത്ത്. പുതുപ്പള്ളി മണ്ഡലത്തിലെ അയർക്കുന്നം ജംഗ്ഷനിൽ എത്തിയ അഖിൽ മാരാർ ചാണ്ടി ഉമ്മന് വോട്ട് ചെയ്യാൻ അഭ്യാർത്ഥിച്ചു.

കേരളത്തെ ഇത്രത്തോളം മനസിലാക്കിയ ഒരു അച്ഛൻ്റെ മകനെ പുതുപ്പള്ളിയും മനസിലാക്കുമെന്നും നാടിനു പ്രയോജനപ്പെടുന്നവർ തന്നെ വിജയിക്കണമെന്നും അഖിൽ മാരാർ പറഞ്ഞു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button