Latest NewsNewsAutomobile

വാർഷിക ഉൽപ്പാദനശേഷി ഉയർത്തും, കോടികളുടെ നിക്ഷേപവുമായി മാരുതി സുസുക്കി

ഇത്തവണ ഇലക്ട്രിക് വാഹന നിർമ്മാണ മേഖലയിലേക്കും മാരുതി സുസുക്കി ചുവടുറപ്പിച്ചിട്ടുണ്ട്

ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി. വാർഷിക ഉൽപ്പാദനശേഷി ഉയർത്തുന്നതിന്‍റെ ഭാഗമായി കോടികളുടെ നിക്ഷേപമാണ് കമ്പനി നടത്തുന്നത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 45,000 കോടി രൂപയുടെ നിക്ഷേപമാണ് മാരുതി സുസുക്കി നടത്തുക. 2031ഓടെ വാർഷിക ഉൽപ്പാദനശേഷി 40 ലക്ഷം വാഹനങ്ങളാക്കി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ കമ്പനിയുടെ വരുമാനം ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ.

ഇത്തവണ ഇലക്ട്രിക് വാഹന നിർമ്മാണ മേഖലയിലേക്കും മാരുതി സുസുക്കി ചുവടുറപ്പിച്ചിട്ടുണ്ട്. മാരുതിയുടെ ആദ്യ വൈദ്യുത കാർ 2024-ലാണ് പുറത്തിറങ്ങുക. 2030 ഓടെ 6 ഇ.വി മോഡലുകൾ നിരത്തിലിറക്കാനാണ് തീരുമാനം. അതേസമയം, പ്രതിവർഷം 10 ലക്ഷം കാറുകൾ നിർമ്മിക്കുന്നതിനായി ഹരിയാനയിൽ ഒരു ഫാക്ടറി സ്ഥാപിക്കുന്നതാണ്. കൂടാതെ, മറ്റൊരു പ്ലാന്റ് സ്ഥാപിക്കുന്നതിനായി സ്ഥലവും അന്വേഷിക്കുന്നുണ്ട്. നിലവിൽ, പ്രതിവർഷം 22 ലക്ഷം വാഹനങ്ങളാണ് മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത്.

Also Read: എല്‍.പി.ജിക്കു പിന്നാലെ ഇന്ധനവിലയും കുറച്ചേക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button