KeralaLatest NewsNews

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യകണ്ണികളെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ്

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യകണ്ണികളെ വീണ്ടും ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുൻ മാനേജറെയും ഇടനിലക്കാരനെയും, ബിനാമിയെന്ന് കരുതുന്ന വ്യവസായിയെയുമാണ് ഇഡി വീണ്ടും ചോദ്യം ചെയ്തത്. മുൻ മാനേജർ ബിജു കരിം, ഇടനിലക്കാരൻ പി പി കിരൺ, വ്യവസായി അനിൽ സേഠ് എന്നിവരെ ചോദ്യം ചെയ്തതായി ഇഡി അറിയിച്ചു. കഴിഞ്ഞ ദിവസവും ഇഡി ഇവരെ ചോദ്യം ചെയ്തിരുന്നു.

Read Also: ‘സർക്കാരിനു് വലിയ നാണക്കേടുണ്ടാക്കിയ ജയസൂര്യ ഇനി നേരിടാൻ പോകുന്നതാണ് യഥാർത്ഥ പ്രശ്നം’: ജോൺ ഡിറ്റോ

ചോദ്യം ചെയ്യലിന് മുമ്പായി ബാങ്ക് തട്ടിപ്പിന്റെ എല്ലാ വിവരങ്ങളും ഇഡി ശേഖരിക്കുന്നുണ്ട്. വായ്പ തട്ടിപ്പിലൂടെ കോടികളാണ് കരുവന്നൂർ ബാങ്ക് മുൻ മാനേജർ ബിജു കരീം സ്വന്തമാക്കിയത്. ബിസിനസിലും ഭൂമിയിലും ഇയാൾ വൻ നിക്ഷേപങ്ങൾ നടത്തിയിരുന്നു. 26 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയ ബിജു കരിം 379 വായ്പകൾ മാനദണ്ഡങ്ങൾ പാലിക്കാതെ അനുവദിച്ചിട്ടുണ്ടെന്നും ഇഡി കണ്ടെത്തി.

Read Also: ഡൽഹിയിലെ മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതിയ സംഭവം: രണ്ട് പേർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button